- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറീഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ ഓണാഘോഷത്തിൽ റിച്ചാർഡ് ബർട്ടൻ മുഖ്യാതിഥി
ഡബ്ലിൻ: അയർലന്റിലെ ആദ്യ കാല കലാ- സാംസ്‌കാരിക സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (I.I.B) ദശാബ്ദി ആഘോഷവും 2015-ലെ ഓണാഘോഷവും 12ന് നടത്തപ്പെടുന്നു. പ്രവാസികാര്യ-തൊഴിൽ വകുപ്പ് മന്ത്രിയായ റിച്ചാർഡ് ബർട്ടൻ മുഖ്യ അതിഥി ആയിരിക്കും. ഭാവി പ്രധാന മന്ത്രി സ്ഥാനസ്സേക്ക് സാധ്യത കൽപ്പിക്കുന്ന ഇദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യം ഐ.ഐ.ഒ. പ്രവർത്തകൻ വളരെ പ്രത
ഡബ്ലിൻ: അയർലന്റിലെ ആദ്യ കാല കലാ- സാംസ്‌കാരിക സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (I.I.B) ദശാബ്ദി ആഘോഷവും 2015-ലെ ഓണാഘോഷവും 12ന് നടത്തപ്പെടുന്നു. പ്രവാസികാര്യ-തൊഴിൽ വകുപ്പ് മന്ത്രിയായ റിച്ചാർഡ് ബർട്ടൻ മുഖ്യ അതിഥി ആയിരിക്കും. ഭാവി പ്രധാന മന്ത്രി സ്ഥാനസ്സേക്ക് സാധ്യത കൽപ്പിക്കുന്ന ഇദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യം ഐ.ഐ.ഒ. പ്രവർത്തകൻ വളരെ പ്രതിക്ഷയോടെയാണ് നോക്കി കാണുന്നത്.
സമാന ചിന്താഗതിയുള്ള അയർലന്റിലെ പ്രമുഖ സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. 11 മണിയോട് കൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളുടെ തുടർച്ചയായി റോയൽ കാറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യയും കുട്ടികളുടേയും മുതിർന്നവരുടേയുെ വിവിധ കലാ കായിക വിരുന്നും Drosheda Soul Beats-ന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
Next Story