- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യായിരത്തോളം ബാങ്ക് ഉടമകൾക്കെതിരെ അയർലന്റിൽ റവന്യു വകുപ്പിന്റെ പരിശോധന; വരവിൽ കവിഞ്ഞ പണം ട്രാൻസ്ഫർ ചെയ്യുന്നവർക്കെതിരെ നടപടി; പരിശോധന നേരിടുന്നവരിൽ മലയാളികളും
ഡബ്ലിൻ: ബാങ്ക് വഴി അനധികൃതമായി പണം കൈമാറ്റം നടത്തുന്നവർ ജാഗ്രതേ. ബാങ്ക് അക്കൗണ്ടുകളിൽ സംശയകരമായ ഇടപാടുകൾ നടത്തുന്നവർക്കെതിരെ റവന്യൂ കർശന നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള അയ്യായിരത്തോളം പേരെ കണ്ടെത്തി റവന്യു കർശന പരിശോധക്കൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. വരവിൽ കവിഞ്ഞ പണം ബാങ്കിൽ കൂടി ട്രാൻസ്ഫർ ചെയ്യുന്നവ
ഡബ്ലിൻ: ബാങ്ക് വഴി അനധികൃതമായി പണം കൈമാറ്റം നടത്തുന്നവർ ജാഗ്രതേ. ബാങ്ക് അക്കൗണ്ടുകളിൽ സംശയകരമായ ഇടപാടുകൾ നടത്തുന്നവർക്കെതിരെ റവന്യൂ കർശന നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള അയ്യായിരത്തോളം പേരെ കണ്ടെത്തി റവന്യു കർശന പരിശോധക്കൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
വരവിൽ കവിഞ്ഞ പണം ബാങ്കിൽ കൂടി ട്രാൻസ്ഫർ ചെയ്യുന്നവർ എല്ലാവരും അന്വേഷണ പരിധിയിൽ വരുന്നുണ്ടെങ്കിലും സംശയകരമായ ഇടപാടുകൾ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂവെന്ന് റവന്യൂ അധികൃതർ വെളിപ്പെടുത്തി.നിയമാനുസൃതമായ മാർഗങ്ങളിൽ അല്ലാതെ പണം കൈകാര്യം ചെയ്യുന്നവർക്കെതിരെ നടപടികൾ ഉണ്ടാവുമെന്നും,അവരെ റവന്യൂവിന്റെ കരിമ്പട്ടികയിൽ പെടുത്തുമെന്നും റവന്യൂ മുന്നറിയിപ്പ് നൽകി.എന്നാൽ ന്യായമായ വിശദീകരണം നൽകുന്നവർക്ക് പിഴയൊടുക്കി കർശന ശിക്ഷകളിൽ നിന്നൊഴിവാകാമെന്നും റവന്യൂ അധികൃതർ പറഞ്ഞു.
ഒരു ലക്ഷമോ അതിലധികമോ യൂറോയുടെ ഇടപാട് ബാങ്ക് അക്കൗണ്ടിൽ വന്നാൽ ടാക്‌സ് അടച്ചാലും റവന്യൂ ആവശ്യപ്പെട്ടാൽ അത് എവിടെ നിന്നും വന്നു എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്ക്കാണ്. റവന്യൂവിന്റെ അന്വേഷണ ലിസ്റ്റിൽ മലയാളികളും ഉൾപ്പെട്ടതായി സൂചനയുണ്ട്.ഏതാനം മലയാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ റവന്യൂ പരിശോധന നടത്തി നിജസ്ഥിതികൾ ചോദിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്.
രാജ്യത്ത് രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്