ഡബ്ലിൻ: അയർലണ്ടിലെ നഴ്‌സുമാരുടെ പ്രീമിയം അവേഴ്‌സ് ശമ്പളം പുനഃസ്ഥാപിച്ചുവൈകിട്ട് ആറ് മുതൽ 8 വരെ ജോലി ചെയ്യുന്ന നഴസുമാർക്ക് ശമ്പളം പുനഃസ്ഥാപിച്ചത് മുൻകാല പ്രാബല്യത്തോടെയാണ്. ഇതോടെ അക്യൂട്ട് ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് ഇന്നലെ മുതൽ ഇത് ശമ്പളം ലഭിച്ചു തുടങ്ങി.

ലാൻഡ്‌സ്ഡൗൺ റോഡ് കരാർ പ്രകാരം 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം പുനഃസ്ഥാപിച്ചിരിക്കുന്നത്. ജനുവരി മുതൽ നവംബർ ഒന്ന് വരെയുള്ള പ്രീമിയം അവേഴ്സ് ശമ്പളകുടിശിഖ 2017 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ചെക്കായി വിതരണം ചെയ്യുമെന്നാണ് നഴ്‌സിങ് യൂണിയൻ ഭാരവാഹികളെ എച്ച് എസ് ഇ അറിയിച്ചിരിക്കുന്നത്.

ആറിലൊന്ന് ശമ്പളമാണ് പ്രീമിയം അവേഴ്‌സിൽ കൂടുതൽ ലഭിക്കുക.ലാൻഡ്‌ സ്ഡൗൺ റോഡ് കരാർ പ്രകാരം ശമ്പളവർദ്ധനവിനുള്ള ഒരു ചർച്ച കൂടി ഈ മാസം എച്ച് എസ് ഇ യുമായി യൂണിയൻ നടത്തുണ്ട്. ഈ ചർച്ച പ്രകാരം ശമ്പളഘടനയിൽ വീണ്ടും ഒരു വർദ്ധനവ് കൂടി ഈ വർഷം തന്നെ ഉണ്ടായേക്കും.

അതേ സമയം 2009ൽ പിൻവലിച്ച ആനുകൂല്യങ്ങൾ തിരികെ നൽകുന്നതൊപ്പം പുതിയ ശമ്പളഘടനയ്ക്കായി ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്താനുള്ള ഒരുക്കത്തിലാണ് നഴ്‌സുമാർ വീണ്ടും. പുതിയ ശമ്പള പരിഷ്‌ക്കരണ ശുപാർശകൾ അടുത്ത സമ്മറിൽ പ്രഖ്യാപിക്കുന്നതോടെ നഴ്‌സുമാർക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളമുള്ള രാജ്യമുള്ള രാജ്യങ്ങളിൽ ഒന്നായി അയർലണ്ട് മാറിയേക്കും.