- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലൻഡിനെ ഇനി ലിയോ വരാദ്കർ നയിക്കും; സ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ പുതിയ പ്രധാനമന്ത്രി
ഡബ്‌ളിൻ:അയർലൻഡ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ ലിയോ വരദ്കർ തെരഞ്ഞെടുക്കപ്പെട്ടു.ഐറിഷ് പാർലമെന്റിൽ 57 അംഗങ്ങളുടെ വോട്ട് നേടിയാണ് ലിയോ വരാദ്കർ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.45 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിയോ വരാദ്കറെ പ്രതിപക്ഷപാർട്ടി നേതാക്കളടക്കം അഭിനന്ദിച്ചു. രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും പുതുതലമുറയ്ക്കും ഏറെ പ്രതീക്ഷയാണ് രാജ്യത്തിന്റെ പുതിയ സാരഥിയെക്കുറിച്ചുള്ളതെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു.സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി എൻഡ കെന്നിയടക്കമുള്ളവർ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനലബ്ധിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് വരാദ്കർ.അയർലമെന്റ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ഒരു വ്യക്തി സ്വവർഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച് പ്രചാരണം നടത്തിയത്. ലിയോയുടെ പിതാവ് അശോക് വരാദ്കർ മുംബൈ സ്വദേശിയാണ് .അച്ഛന്റെ എതിർപ്പ് വകവയ്ക്കാതെയാ
ഡബ്‌ളിൻ:അയർലൻഡ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ ലിയോ വരദ്കർ തെരഞ്ഞെടുക്കപ്പെട്ടു.ഐറിഷ് പാർലമെന്റിൽ 57 അംഗങ്ങളുടെ വോട്ട് നേടിയാണ് ലിയോ വരാദ്കർ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.45 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിയോ വരാദ്കറെ പ്രതിപക്ഷപാർട്ടി നേതാക്കളടക്കം അഭിനന്ദിച്ചു.
രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും പുതുതലമുറയ്ക്കും ഏറെ പ്രതീക്ഷയാണ് രാജ്യത്തിന്റെ പുതിയ സാരഥിയെക്കുറിച്ചുള്ളതെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു.സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി എൻഡ കെന്നിയടക്കമുള്ളവർ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനലബ്ധിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് വരാദ്കർ.അയർലമെന്റ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ഒരു വ്യക്തി സ്വവർഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച് പ്രചാരണം നടത്തിയത്.
ലിയോയുടെ പിതാവ് അശോക് വരാദ്കർ മുംബൈ സ്വദേശിയാണ് .അച്ഛന്റെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ലിയോ ഐറിഷ് രാഷ്ട്രീയത്തിലേക്ക് വന്നത്.കുടിയേറ്റവംശജരുടെ മകനായ തനിക്ക് അയർലൻഡിന്റെ ഏറ്റവും ഉന്നതമായ പദവിയിലേക്കെത്താനായത് രാജ്യത്തെ പുതുതലമുറയ്ക്ക് ഏറെ പ്രചോദനമാണെന്ന് രാജ്യത്തെ ജനങ്ങളോടായി അദ്ദേഹം പറഞ്ഞു.ഐറിഷ് ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ് ഇനി തനിക്കുമുന്നിലുള്ള ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.