മ്പള വർദ്ധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേയും യൂണിയനും തമ്മിൽ തുടർച്ചയായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് റെയിൽവേ യൂണിനയുകൾ പ്രഖ്യാപിച്ച സമരം തുടങ്ങി. ഇതോടെ സ്ഥിരമായ ട്രെയിൻ യാത്രയെ ആശ്രയിച്ചിരുന്ന നിരവധി യാത്രക്കാർ ദുരിതത്തിലായി.

സമരത്തിൽ ഡാർട്ട്, ഇന്റർസിറ്റി, കമ്മ്യൂട്ടർ റെയിൽ സർവീസുകൾ പൂർണ്ണമായും നിലച്ചതോടെ ഒന്നരലക്ഷത്തോളം യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ഇന്ന് നടക്കുന്ന സമരത്തിന് പിന്നാലെ നവംബർ 7, 14, 23 തീയതികളിലും ഡിസംബർ എട്ടാം തീയതിയും സമാന രീതിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ജീവനക്കാർ ്പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

3.75 ശതമാനം ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടാണ് റെയിൽവേ ജിവനക്കാർ സമരം നടത്തുന്നത്. എന്തായാലും തുടർന്നുള്ള ദിവസങ്ങളിലും സമരം ഉറപ്പായതോടെ മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർ കരുതലെടുത്തുകൊള്ളാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.