- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് ആശ്വസിക്കാം; ഐറീഷ് റെയിൽ ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിച്ചു; ഇന്ന് സർവീസിൽ മുടക്കം ഉണ്ടാവില്ല
ഡബ്ലിൻ: മാനേജ്‌മെന്റുമായുള്ള മാരത്തൺ ചർച്ചകൾക്കൊടുവിൽ ഐറീഷ് റെയിൽ പണിമുടക്ക് പിൻവലിച്ചു. ട്രേഡ് യൂണിയനുകളായ എസ്‌ഐപിടിയു, നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ (NBRU) എന്നിവ മാനേജ്‌മെന്റുമായി നടത്തിയ നീണ്ട 18 മണിക്കൂർ നേരത്തെ ചർച്ചകൾക്കൊടുവിൽ പുലർച്ചെ നാലിനാണ് പണിമുടക്ക് പിൻവലിച്ചതായി പ്രഖ്യാപിച്ചത്. പണിമുടക്ക് ആഹ്വാനം പിൻവലിച്ചതോടെ സർവീസു
ഡബ്ലിൻ: മാനേജ്‌മെന്റുമായുള്ള മാരത്തൺ ചർച്ചകൾക്കൊടുവിൽ ഐറീഷ് റെയിൽ പണിമുടക്ക് പിൻവലിച്ചു. ട്രേഡ് യൂണിയനുകളായ എസ്‌ഐപിടിയു, നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ (NBRU) എന്നിവ മാനേജ്‌മെന്റുമായി നടത്തിയ നീണ്ട 18 മണിക്കൂർ നേരത്തെ ചർച്ചകൾക്കൊടുവിൽ പുലർച്ചെ നാലിനാണ് പണിമുടക്ക് പിൻവലിച്ചതായി പ്രഖ്യാപിച്ചത്. പണിമുടക്ക് ആഹ്വാനം പിൻവലിച്ചതോടെ സർവീസുകൾ സാധാരണ പോലെ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം പണിമുടക്ക് നേരത്തെ ആഹ്വാനം ചെയ്തിരുന്നതു കൊണ്ട് ഡ്രൈവർമാർ എത്താൻ വൈകുമെന്നതിനാൽ സർവീസിൽ അല്പം കാലതാമസം നേരിടേണ്ടി വരുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും യൂണിയൻ വക്താക്കൾ അറിയിക്കുന്നു. പണിമുടക്ക് ആഹ്വാനം പിൻവലിച്ചതോടെ രാജ്യവ്യാപകമായി ഐറീഷ് റെയിൽ സർവീസ് നടത്തുമെന്നും വ്യക്തമാക്കുന്നു.
എന്നാൽ റിയർടൈം ഇൻഫോ എന്ന വെബ്‌സൈറ്റും ആപ്പും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് ഐറീഷ് റെയിൽ വെളിപ്പെടുത്തു. ഇതനുസരിച്ച് യാത്ര പ്ലാൻ ചെയ്തിരിക്കുന്നവർ മറ്റു മാർഗങ്ങളിലൂടെ കമ്യൂട്ടർ സർവീസുകളുടെ വിശദവിവരം അന്വേഷിക്കണമെന്നും യാത്രക്കാർക്ക് നിർദ്ദേശം നൽകുന്നുണ്ട്.