- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ റാങ്കിംഗിൽ ഐറീഷ് യൂണിവേഴ്സിറ്റിൽ പിന്നിൽ: ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റികളുടെ ആദ്യ നൂറ് റാങ്കിൽ ഉള്ളത് ഡബ്ലിൻ ട്രിനിറ്റി കോളേജ് മാത്രം
ഡബ്ലിൻ: ഗ്ലോബൽ റാങ്കിംഗിൽ ഐറീഷ് യൂണിവേഴ്‌സിറ്റികൾ തുടർച്ചയായി പിന്നോക്കം നിൽക്കുകയാണെന്നും ഇത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുന്നുവെന്നും റിപ്പോർട്ട്. ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റികളുടെ ആദ്യ നൂറ് റാങ്കിൽ ഉള്ളത് ഡബ്ലിൻ ട്രിനിറ്റി കോളേജ് മാത്രമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അയർലണ്ടിനെ പിന്നോക്കം നിർത്തുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും ഡബ്ലിൻ ട്രിനിറ്റി കോളേജ് അധികൃതരും യുസിഡിയും ആരോപിക്കുന്നു. യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഐറീഷ് യൂണിവേഴ്‌സിറ്റികളുടെയെല്ലാം സ്ഥാനം പിന്നോക്കം പോയതായാണ് റിപ്പോർട്ട്. നിലവിൽ തൊണ്ണൂറ്റെട്ടാം സ്ഥാനത്തുള്ള ഡബ്ലിൻ ട്രിനിറ്റി കോളേജ് പോലും മുൻ വർഷത്തെക്കാൾ 20 സ്ഥാനം പിന്നോക്കം പോയിട്ടുണ്ട്. ഗാൽവേ എൻയുഐ കോളേജ് ആണ് ഇതിനൊരു അപവാദമായി നിലനിൽക്കുന്നത്. യുസിഡി ആകട്ടെ 22 സ്ഥാനം പിന്നോക്കം തള്ളി 176-ാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. ഗാൽവേ എൻയുഐ 271-ാം സ്ഥാനത്തു നിന്ന് 249-ാം സ്ഥാനത്തേക്ക് കയറിപ്പറ്റുകയായിരുന്നു. യുസിസി 50 സ്ഥാനം പിന്നോക്കം പോയി 283-ാം
ഡബ്ലിൻ: ഗ്ലോബൽ റാങ്കിംഗിൽ ഐറീഷ് യൂണിവേഴ്‌സിറ്റികൾ തുടർച്ചയായി പിന്നോക്കം നിൽക്കുകയാണെന്നും ഇത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുന്നുവെന്നും റിപ്പോർട്ട്. ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റികളുടെ ആദ്യ നൂറ് റാങ്കിൽ ഉള്ളത് ഡബ്ലിൻ ട്രിനിറ്റി കോളേജ് മാത്രമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് അയർലണ്ടിനെ പിന്നോക്കം നിർത്തുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും ഡബ്ലിൻ ട്രിനിറ്റി കോളേജ് അധികൃതരും യുസിഡിയും ആരോപിക്കുന്നു. യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഐറീഷ് യൂണിവേഴ്‌സിറ്റികളുടെയെല്ലാം സ്ഥാനം പിന്നോക്കം പോയതായാണ് റിപ്പോർട്ട്. നിലവിൽ തൊണ്ണൂറ്റെട്ടാം സ്ഥാനത്തുള്ള ഡബ്ലിൻ ട്രിനിറ്റി കോളേജ് പോലും മുൻ വർഷത്തെക്കാൾ 20 സ്ഥാനം പിന്നോക്കം പോയിട്ടുണ്ട്. ഗാൽവേ എൻയുഐ കോളേജ് ആണ് ഇതിനൊരു അപവാദമായി നിലനിൽക്കുന്നത്.
യുസിഡി ആകട്ടെ 22 സ്ഥാനം പിന്നോക്കം തള്ളി 176-ാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. ഗാൽവേ എൻയുഐ 271-ാം സ്ഥാനത്തു നിന്ന് 249-ാം സ്ഥാനത്തേക്ക് കയറിപ്പറ്റുകയായിരുന്നു. യുസിസി 50 സ്ഥാനം പിന്നോക്കം പോയി 283-ാം റാങ്കാണ് ലഭിച്ചത്. ഡിസിയു 353-ൽ നിന്ന് 380-ലേക്കും പിന്തള്ളപ്പെട്ടു. യുഎൽ അഞ്ഞൂറു റാങ്കുകൾക്കുള്ളിൽ എത്തിയതുപോലുമില്ല.
ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്‌സിറ്റി 182-ൽ നിന്ന് 195 ലേക്കും യൂണിവേഴ്‌സിറ്റി ഓഫ് അൾസ്റ്റർ 601-നും 650-നും മധ്യേയും സ്ഥാനം കരസ്ഥമാക്കി.