- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് സ്റ്റീഫൻസ് ദിനത്തിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വിഭാഗം; ഷോപ്പിങ് തിരക്കിൽ അയർലന്റ് സമൂഹം
ഡബ്ലിൻ: ക്രിസ്മസ് ദിനാഘോഷ ലഹരിയിൽ നിന്ന് വിട്ടൊഴിയും മുമ്പേ സെന്റ് സ്റ്റീഫൻസ് ദിനവും കെങ്കേമാമാക്കനുള്ള തിരക്കിലാണ് അയർലൻഡ് സമൂഹം. എന്നാൽ ക്രിസ്തുമസ് ദിനത്തിൽ ഉണ്ടായ കാലാവസ്ഥ ആയിരിക്കില്ല ഇനി വരാനിരിക്കുന്ന ദിനങ്ങളിലെന്നാണ് പുതിയ റിപ്പോർട്ട്.അയർലൻഡിൽ ഇന്ന് മുതൽ മഞ്ഞു വീഴ്ച ശക്തമാകുകയാണ്. കാവൻ, മൊനാഗൻ, ഡൊനഗൽ, ലോംഗ്ഫീൽഡ്, വെസ്റ്
ഡബ്ലിൻ: ക്രിസ്മസ് ദിനാഘോഷ ലഹരിയിൽ നിന്ന് വിട്ടൊഴിയും മുമ്പേ സെന്റ് സ്റ്റീഫൻസ് ദിനവും കെങ്കേമാമാക്കനുള്ള തിരക്കിലാണ് അയർലൻഡ് സമൂഹം. എന്നാൽ ക്രിസ്തുമസ് ദിനത്തിൽ ഉണ്ടായ കാലാവസ്ഥ ആയിരിക്കില്ല ഇനി വരാനിരിക്കുന്ന ദിനങ്ങളിലെന്നാണ് പുതിയ റിപ്പോർട്ട്.
അയർലൻഡിൽ ഇന്ന് മുതൽ മഞ്ഞു വീഴ്ച ശക്തമാകുകയാണ്. കാവൻ, മൊനാഗൻ, ഡൊനഗൽ, ലോംഗ്ഫീൽഡ്, വെസ്റ്റ്മീത്, കോണാട്ട് എന്നിവിടങ്ങളിൽ മെറ്റ് എയ്‌റീൻ സ്‌നോഐസ് വാണിങ് പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്്.
ഉച്ചയ്ക്ക് ശേഷം മഞ്ഞ് വീഴ്ച ശക്തമാകാനാണ് സാധ്യത. കൂടാതെ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ. റോഡിൽ മഞ്ഞ് വീണ് കിടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പൊതുവേ മൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുക. ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താപനില 3 ഡിഗ്രിക്കും 10 ഡിഗ്രിക്കും ഇടയാലായിരിക്കും. എന്നാൽ ഷോപ്പുകളെല്ലാം വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം ഷോപ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.