രാജ്യത്ത് താപനില മൈനസ് മൂന്ന് വരെ താഴാൻ സാധ്യതയുണ്ടെന്നും കൊടുതണുപ്പിന്റെ പിടിയിലേക്ക് പോകുന്നതായും കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്കി.രാത്രികാലങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കരുതലോടെ വാഹനമോടിക്കണമെന്ന് മുന്നറിയിപ്പ്.

താപനില മൈനസ് 3 വരെ താഴാൻ സാധ്യതയുള്ളതിനാൽ മൺസ്റ്റർ, കൊണാക്ട്, കാവൻ, മൊണാഗൻ, ഡോണഗൽ എന്നിവിടങ്ങളിൽ യെല്ലോ വാണിങ് പ്രഖ്യാപിക്കുകയും ചെയ്തു. കൊണാക്ട്, കാവൻ, മൊണാഗൻ, ഡോണഗൽ എന്നിവിടങ്ങളിൽ ഓറഞ്ച് സ്റ്റാറ്റസ് വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്

ഇന്നലെ മൈനസ് ആറ് ഡിഗ്രിയായിരുന്നു ചില സ്ഥലങ്ങളിലെ രാത്രി താപനില.എന്നാൽ ഡബ്ലിൻ മേഖലയിൽ താപനില ഉയർന്നിരുന്നു.ഇന്ന് രാജ്യത്തെ പകൽ താപനില ശരാശരി 10 ഡിഗ്രിവരെ ഉയർന്നേക്കാമെന്നും,നാളെ(ഞായർ)പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് എറാൻ അറിയിച്ചു.