- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ ഐറീഷ് യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു; പ്രസവം മറച്ചുവച്ചതിന് ജയിലായ യുവതിക്ക് സ്വദേശം സന്ദർശിക്കാൻ അനുമതി
ഡബ്ലിൻ: ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രസവിക്കുകയും കുഞ്ഞ് മരിച്ചുപോകുകയും ചെയ്ത സംഭവത്തിൽ പിടിയിലായ ഐറീഷ് യുവതിക്ക് സ്വദേശം സന്ദർശിക്കുന്നതിനുള്ള അനുമതിയായി. ഒക്‌ടോബറിൽ കേസ് പുനർവിചാരണയ്ക്ക് എടുക്കുന്നതിന് മുമ്പ് സ്വദേശത്തു വന്നുപോകാനാണ് അനുമതിയായിരിക്കുന്നത്. യുവതിയുടെ ശാരീരിക മാനസികാരോഗ്യത്തിൽ ആശങ്കയുണ്ടെന്ന് കാണിച
ഡബ്ലിൻ: ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രസവിക്കുകയും കുഞ്ഞ് മരിച്ചുപോകുകയും ചെയ്ത സംഭവത്തിൽ പിടിയിലായ ഐറീഷ് യുവതിക്ക് സ്വദേശം സന്ദർശിക്കുന്നതിനുള്ള അനുമതിയായി. ഒക്‌ടോബറിൽ കേസ് പുനർവിചാരണയ്ക്ക് എടുക്കുന്നതിന് മുമ്പ് സ്വദേശത്തു വന്നുപോകാനാണ് അനുമതിയായിരിക്കുന്നത്. യുവതിയുടെ ശാരീരിക മാനസികാരോഗ്യത്തിൽ ആശങ്കയുണ്ടെന്ന് കാണിച്ച് യുവതിയുടെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കോടതി ജാമ്യം അനുവദിച്ചത്.
വെസ്റ്റേൺ ഓസ്‌ട്രേലിയ സന്ദർശനത്തിനാണ് ഇരുപത്തഞ്ചുകാരി സുഹൃത്തുക്കളൊപ്പം പോയത്. എന്നാൽ താൻ ഗർഭിണിയാണെന്നുള്ള വിവരം അറിയില്ലെന്നു പറയുന്ന യുവതി ഇടയ്ക്ക് പെർത്തിൽ വച്ച് ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ കുട്ടി മരിക്കുകയും ചെയ്തു. താൻ പ്രസവിച്ച കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോടു പോലും പറയാതിരുന്ന യുവതിയെ കുറച്ചു ദിവസങ്ങൾക്കു ശേഷം സുഹൃത്തുക്കൾ തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സ്റ്റാഫുകളാണ് പിന്നീട് പൊലീസിൽ യുവതിയുടെ കാര്യം അറിയിച്ചതും.
ഓസ്‌ട്രേലിയയിൽ ഒരു കുഞ്ഞ് ജനിച്ചാൽ അപ്പോൾ തന്നെ അതു റിപ്പോർട്ട് ചെയ്യേണ്ടതാണ്. പിറന്ന കുഞ്ഞിന് സ്വാഭാവിക മരണം സംഭവിച്ചാലും ജനനം റിപ്പോർട്ട് ചെയ്യണമെന്നുള്ളത് നിർബന്ധമാണ്. എന്നാൽ പ്രസവം മറച്ചുവച്ചതിനാണ് ഐറീഷ് യുവതിക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ രണ്ടു വർഷം വരെ യുവതിക്ക് ജയിൽ ശിക്ഷ ലഭിക്കും. സംഭവത്തിൽ ഓസ്‌ട്രേലിയൻ ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തിവരുന്നുണ്ട്.
യുവതിയുടെ വിസാ കാലാവധി അടുത്തമാസം തീരുമെന്നുള്ളതിനാൽ പാസ്‌പോർട്ട് സറണ്ടർ ചെയ്യുന്നതിനും മറ്റുമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. യുവതിക്ക് മാനസിക പിന്തുണയുമായി അമ്മ പെർത്തിൽ തന്നെയുണ്ട്. യുവതിയുടെ മാനസിക ശാരീരികാരോഗ്യത്തിൽ ആശങ്കയുണ്ടെന്നും സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
5000 ഓസ്‌ട്രേലിയൻ ഡോളറിന്റെ ജാമ്യത്തിലാണ് യുവതിക്ക് അയർലണ്ട് സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഒക്‌ടോബർ രണ്ടിന് കേസ് വിചാരണയ്‌ക്കെടുക്കും.