- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറീഷ് വർക്കർന്മാർക്ക് വാർഷിക ലീവ് കമ്മി; ലീവെടുക്കുന്ന ദിവസങ്ങളും കുറവ്
ഡബ്ലിൻ: ഐറീഷ് വർക്കർമാർക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ വാർഷിക ലീവ് കുറവാണെന്ന് സർവേ റിപ്പോർട്ട്. 25 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ ഐറീഷ് വർക്കർമാർക്ക് വാർഷിക ലീവ് കുറവാണെന്ന് വ്യക്തമായിരിക്കുന്നത്. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വർഷം 28 ദിവസവും ലോകത്തെ ശരാശരി 25 ദിവസവുമാണ് വാർ
ഡബ്ലിൻ: ഐറീഷ് വർക്കർമാർക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ വാർഷിക ലീവ് കുറവാണെന്ന് സർവേ റിപ്പോർട്ട്. 25 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ ഐറീഷ് വർക്കർമാർക്ക് വാർഷിക ലീവ് കുറവാണെന്ന് വ്യക്തമായിരിക്കുന്നത്. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വർഷം 28 ദിവസവും ലോകത്തെ ശരാശരി 25 ദിവസവുമാണ് വാർഷിക ലീവെങ്കിൽ ഐറീഷുകാർക്കിത് 22 ദിവസമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2012-ലും 2013-ലും ഐറീഷ് വർക്കർമാർക്ക് ശരാശരി 21 ദിവസമാണ് അവധി ദിനമായി ലഭിച്ചിരിക്കുന്നതെന്നാണ് തെളിഞ്ഞിട്ടുള്ളത്. സർവേയിൽ പങ്കെടുത്ത പകുതിയോളം ഐറീഷുകാർ പറഞ്ഞത് അവർക്ക് ഹോളിഡേ നിഷേധിച്ചിരിക്കുകയാണെന്നാണ്. എട്ടു ശതമാനത്തോളം വർക്കർമാർ അവരുടെ ഹോളിഡേകൾ മുഴുവനും എടുക്കുന്നുമില്ല. അതേസമയം ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാകട്ടെ അവരുടെ അവധിദിനങ്ങൾ മുഴുവൻ എടുത്തു തീർക്കുന്നവരാണ്.
അർഹതപ്പെട്ട അവധി ദിനങ്ങൾ പോലും എടുക്കാൻ ഐറീഷുകാരെ പിന്തിരിപ്പിക്കുന്ന ഘടകം സാമ്പത്തികമാണ്. ചെറിയ ലീവുകൾ മാത്രമാണ് ഐറീഷ് വർക്കർമാർ എടുക്കുന്നത്. നാലിലൊരു ശതമാനം പേർ മാത്രം ലോംഗ് ലീവുകൾ എടുക്കാറുള്ളൂ. അതേസമയം ലോംഗ് ലീവ് എടുക്കുന്നവർ തങ്ങളുടെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് ഉപയോഗിക്കുക. ഇത് അവരെ കൂടുതൽ റിലാക്‌സ്ഡ് ആക്കുമെന്നും സർവേയിൽ പറയുന്നു.
ജോലിയിൽ നിന്ന് ഏറെക്കാലം വിട്ടുനിൽക്കുന്നത് ജോലിയിലുള്ള തങ്ങളുടെ മികവിനെ ബാധിക്കുമെന്ന് കരുതുന്നവരുമുണ്ട്. ഐറീഷ് വർക്കർമാർ കുറഞ്ഞ ദിനങ്ങൾ മാത്രം ലീവെടുക്കുന്നതിനാൽ ഐറീഷ് കുടിയേറ്റക്കാരെ കൂടുതൽ ജോലിക്കു നിയമിക്കാൻ ചില രാജ്യങ്ങൾ താത്പര്യപ്പെടുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. യുഎസിൽ ശരാശരി 15 ദിവസം അവധിയുണ്ടെങ്കിൽ 14 ദിവസവും ജോലിക്കാർ ലീവെടുക്കുമെന്നും ഓസ്‌ട്രേലിയയിൽ 25 ദിവസത്തിൽ 20 ദിവസവും ജോലിക്കാർ അവധിയിലായിരിക്കുമെന്നാണ് സർവേ ഫലം.