- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ നിലനിർത്താനുള്ള സാധനങ്ങൾ മാത്രം പൊതിഞ്ഞെടുത്ത് അവർ പലായനം തുടങ്ങി; നാളെ ഇർമ എത്തുമെന്നറിയിച്ചതോടെ 15 ലക്ഷത്തോളം ഫ്ളോറിഡക്കാരും ജോർജിയക്കാരും നാടുവിട്ടു; തിരിച്ചെത്തുമ്പോൾ ജീവിതസമ്പാദ്യമൊക്കെ ബാക്കിയാവണേ എന്ന പ്രാർത്ഥന മാത്രം മിച്ചം
ന്യൂയോർക്ക്: കരീബിയയിൽ കനത്തനാശം വിതച്ച ഇർമ കൊടുങ്കാറ്റ് നാളെ പുലർച്ചെയോടെ അമേരിക്കൻ തീരത്തെത്തുമെന്ന് ഉറപ്പായതോടെ, ഫ്‌ളോറിഡയിൽനിന്നും ജോർജിയയിൽനിന്നും ലക്ഷങ്ങൾ പലായനം ചെയ്തു. മണിക്കൂറിൽ 150 മൈൽ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റഗറി-5ൽ ഉൾപ്പെട്ട കൊടുങ്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഫ്‌ളോറിഡയിൽനിന്നും ജോർജിയയിൽനിന്നുമായി 15 ലക്ഷത്തോളം പേരാണ് അത്യാവശ്യ സാധനങ്ങൾ കെട്ടിപ്പെറുക്കി ജീവനുകൊണ്ട് നാടുവിട്ടത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്കും ഏഴുമണിക്കുമിടയ്്ക്ക് കൊടുങ്കാറ്റ് ഫ്‌ളോറിഡയുടെ തീരപ്രദേശത്തെത്തുമെന്നാണ് കണക്കാക്കുന്നത്. കരീബിയയിൽ വീശിയത്ര തീവ്രത കാറ്റിനുണ്ടാകില്ലെന്നാണ് കാലാവസ്ഥാവിഭാഗം നേരത്തേ കരുതിയത്. ഇതനുസരിച്ച് ഇതിന്റെ തീവ്രത അഞ്ചിൽനിന്ന് നാലാക്കി കുറച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകിട്ടോടെ, വീണ്ടും അതിനെ കാറ്റഗറി അഞ്ചിൽപ്പെടുത്തി. ചരിത്രത്തിൽ ഇത് നാലാം തവണയാണ് കാറ്റഗറി അഞ്ചിൽപ്പെട്ട കാറ്റ് അമേരിക്കയിൽ വീശുന്നത്. വൻതോതിലുള്ള നാശനഷ്ടം വിതയ്ക്കാൻ ശേഷിയുള്ളതാണ് ഇർമയെന്ന
ന്യൂയോർക്ക്: കരീബിയയിൽ കനത്തനാശം വിതച്ച ഇർമ കൊടുങ്കാറ്റ് നാളെ പുലർച്ചെയോടെ അമേരിക്കൻ തീരത്തെത്തുമെന്ന് ഉറപ്പായതോടെ, ഫ്‌ളോറിഡയിൽനിന്നും ജോർജിയയിൽനിന്നും ലക്ഷങ്ങൾ പലായനം ചെയ്തു. മണിക്കൂറിൽ 150 മൈൽ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റഗറി-5ൽ ഉൾപ്പെട്ട കൊടുങ്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഫ്‌ളോറിഡയിൽനിന്നും ജോർജിയയിൽനിന്നുമായി 15 ലക്ഷത്തോളം പേരാണ് അത്യാവശ്യ സാധനങ്ങൾ കെട്ടിപ്പെറുക്കി ജീവനുകൊണ്ട് നാടുവിട്ടത്.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്കും ഏഴുമണിക്കുമിടയ്്ക്ക് കൊടുങ്കാറ്റ് ഫ്‌ളോറിഡയുടെ തീരപ്രദേശത്തെത്തുമെന്നാണ് കണക്കാക്കുന്നത്. കരീബിയയിൽ വീശിയത്ര തീവ്രത കാറ്റിനുണ്ടാകില്ലെന്നാണ് കാലാവസ്ഥാവിഭാഗം നേരത്തേ കരുതിയത്. ഇതനുസരിച്ച് ഇതിന്റെ തീവ്രത അഞ്ചിൽനിന്ന് നാലാക്കി കുറച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകിട്ടോടെ, വീണ്ടും അതിനെ കാറ്റഗറി അഞ്ചിൽപ്പെടുത്തി. ചരിത്രത്തിൽ ഇത് നാലാം തവണയാണ് കാറ്റഗറി അഞ്ചിൽപ്പെട്ട കാറ്റ് അമേരിക്കയിൽ വീശുന്നത്.
വൻതോതിലുള്ള നാശനഷ്ടം വിതയ്ക്കാൻ ശേഷിയുള്ളതാണ് ഇർമയെന്ന് സർക്കാരും നാഷണൽ ഹുറിക്കേൻ സെന്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 155 മൈൽ വേഗത്തിൽ വരുന്ന കാറ്റിന് മേൽക്കൂരകൾ പറത്തിക്കളയാനും വൈദ്യുതിത്തൂണുകൾ കടപുഴക്കാനുമുള്ള ശേഷിയുണ്ട്. ദുരന്തമൊഴിവാക്കാൻ 14 ലക്ഷത്തോളം പേരെ ഇതിനകം നിർബന്ധിതമായി ഒഴിപ്പിച്ചുകഴിഞ്ഞു. എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികൾക്ക് ഫ്‌ളോറിഡ ഗവർണർ റിക്ക് സ്‌കോട്ട് നേരിട്ടാണ് നേതൃത്വം നൽകിയത്. ഫ്‌ളോറിഡയുടെ തെക്കൻ തീരപ്രദേശങ്ങളിലുള്ളവർ ഇന്നു പാതിരാത്രിയോടെ ഒഴിഞ്ഞുപോണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ സ്വന്തം നിലയ്ക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്നാണ് സ്‌കോട്ട് ജനങ്ങളോട് ആവശ്യപ്പെട്ടത്. ഇർമയുടെ പാതയിൽ നേരീയ വ്യത്യാസമുണ്ടായതിനെത്തുടർന്ന് ഗൾഫ് കോസ്റ്റിലെ ജനങ്ങളോടും അദ്ദേഹം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
കരീബിയൻ ദ്വീപിൽ ആഞ്ഞടിച്ച ഇർമ 24 പേരെയാണ് കൊന്നൊടുക്കിയത്. ബാർബുഡ ദ്വീപിലെ 90 ശതമാനത്തോളം വീടുകളും കെട്ടിടങ്ങളും കൊടുങ്കാറ്റിൽതകർന്നു. പ്യൂർട്ടോറിക്കോ, സെന്റ് മാർട്ടിൻ തുടങ്ങി നിരവധി ദ്വീപുകളും തകർന്നവയിൽപ്പെടുന്നു. ഇപ്പോൾ പ്രതീക്ഷിക്കുന്നതുപോലെ ആഞ്ഞടിക്കുകയാണെങ്കിൽ, ഫ്‌ളോറിഡയിൽ ആരും ശേഷിക്കില്ലെന്നാണ് റിക്ക് സ്‌കോട്ട് കഴിഞ്ഞദിവസം പറഞ്ഞത്.
വീടുകളിൽനിന്ന് ഒഴിപ്പിക്കുന്നവർക്ക് തങ്ങുന്നതിനായി സ്‌കൂളുകൾക്കും കോളേജുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ പിന്നീട് സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റും. ആളുകൾ കൂട്ടത്തോടെ നാടുവിടാൻ തുടങ്ങിയതോടെ, റോഡിൽ കനത്ത ഗതാഗത കുരുക്കും കടുത്ത ഇന്ധനക്ഷാമവും നേരിടുന്നുമുണ്ട്. ഇന്റർസ്‌റ്റേറ്റ് 75-ലൂടെ അറ്റ്‌ലാന്റയെ ലക്ഷ്യമിട്ടാണ് കൂടുതൽപേരും നീങ്ങുന്നത്. സ്പീഡ്‌വേയിലൂടെ സഞ്ചരിച്ചിട്ടും മയാമിയിൽനിന്ന് അറ്റ്‌ലാന്റയിലെത്താൻ 21 മണിക്കൂർവരെ നേരമെടുക്കുന്നുണ്ട്.
കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. തീരപ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാനും നിർദേശമുണ്ട്. യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡ, യുഎസിന്റെ അധീനതയിലുള്ള പ്യൂർട്ടോറിക്കോ, വിർജിൻ ഐലൻഡ്‌സ് എന്നിവിടങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്യൂബ, ഡോമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടർക്‌സ് ആൻഡ് കയ്‌ക്കോസ് ഐലൻഡ്‌സ്, ബഹാമസിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. വേണ്ടിവന്നാൽ കൂടുതൽ സ്ഥലങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.
കരീബിയൻ ദ്വീപുകളിൽ വലിയ നാശംവിതച്ചാണ് ഇർമ യുഎസിലേക്കു പ്രവേശിക്കുന്നത്. കരീബിയൻ ദ്വീപുകളിൽ ഇർമ ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 17 ആയി. അതിവിനാശകാരിയായ കാറ്റഗറി അഞ്ചിൽ ഉൾപ്പെടുന്ന ഇർമ വെള്ളിയാഴ്ച കാറ്റഗറി നാലിലേക്കു താഴ്ന്നത് നേരിയ ആശ്വാസമാണ്. 1851നു ശേഷം കാറ്റഗറി അഞ്ചിൽപ്പെട്ട ചുഴലിക്കാറ്റ് മൂന്നുവട്ടം മാത്രമാണു യുഎസിലെത്തിയിട്ടുള്ളത്. കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിൽ ഇർമ വ്യാപകനാശം വിതച്ചു. ഇതുവരെ 17 പേർ കൊല്ലപ്പെട്ടു. ഫ്രഞ്ച് അധീനതയിലുള്ള കരീബിയൻ ദ്വീപായ സെന്റ് മാർട്ടിൻ, യുഎസ് ദ്വീപായ വിർജിൻ ഐലൻഡ്‌സ് എന്നിവിടങ്ങളിലും ആൻഗ്വില്ല, ബാർബുഡ എന്നിവിടങ്ങളിലുമാണ് ആളുകൾ മരിച്ചത്. ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു.
ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരെ ദുരന്തം ബാധിച്ചതായാണു കണക്ക്. അറ്റ്ലാന്റിക് സമുദ്രത്തിൽ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നിൽപ്പെട്ട കാത്യ ചുഴലിക്കാറ്റ് കിഴക്കൻ മെക്സിക്കോ തീരങ്ങളിലേക്കു നീങ്ങി. ഹോസെ ചുഴലിക്കാറ്റും ഇർമയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. ഹാർവി ചുഴലിക്കടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 212 കിലോമീറ്ററായിരുന്നെങ്കിൽ, ഇർമയുടെ നിലവിലെ വേഗത മണിക്കൂറിൽ ഏതാണ്ട് 295 കിലോമീറ്ററാണ്. അറ്റ്‌ലാന്റിക്കിൽ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ 'അലന്റെ' വേഗം മണിക്കൂറിൽ 305 കിലോമീറ്ററായിരുന്നു. യുഎസ് തീരത്തെത്തുമ്പോഴേക്കും ഇർമയ്ക്കു ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല.
അറ്റ്ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇർമ രൂപംകൊള്ളുന്നത്. ഈ പ്രദേശത്തുനിന്നു രൂപംകൊണ്ട മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്‌ളോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.