- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇർമ പോയ വഴിയിൽ ബഹാമാസ് ബീച്ചിലെ കടൽ വെള്ളവും കാണാതെ പോയി; ദിവസങ്ങൾക്ക് മുമ്പ് ഇറങ്ങിപ്പോയ കടൽ മടങ്ങി വരുമെന്ന് കരുതി കരീബിയൻ ദ്വീപുകാർ; കൊടുങ്കാറ്റ് മുതലാക്കാൻ ഫ്‌ലോറിഡയിലും കൊള്ളക്കാർ നിരത്തിലിറങ്ങി
ഇർമ കൊടുങ്കാറ്റിനാലുണ്ടായ പ്രത്യാഘാതങ്ങളിൽ ഏറ്റവും കൗതുകകരമായത് സംഭവിച്ചിരിക്കുന്നത് ബഹാമാസ് ബീച്ചിലാണ്. ഇർമ പോയ വഴിയിൽ ഈ ബീച്ചിലെ കടൽവെള്ളവും കാണാതെ പോയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്...!!. ഇവിടെ ദിവസങ്ങൾക്ക് മുമ്പ് ഇറങ്ങിപ്പോയ കടൽ മടങ്ങി വരുമെന്ന കരുതിയിരിക്കുകയാണ് കരീബിയൻ ദ്വീപുകാർ. ഇതിനിടെ കൊടുങ്കാറ്റ് മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്നും മുതലെടുക്കാൻ ഫ്‌ലോറിഡയിലും കൊള്ളക്കാർ നിരത്തിലിറങ്ങിയിട്ടുണ്ട്. ബഹാമാസിലെ കടൽത്തീരം പതിവിനേക്കാൾ കൂടുതൽ ഇറങ്ങിപ്പോയതിന്റെ ഫൂട്ടേജുകൾ പുറത്ത് വന്നിട്ടുണ്ട്. കടൽ ഇറങ്ങിയിരിക്കുന്നതിനാൽ ഇവിടെ സമുദ്രത്തറ കാണാനായത് വിശ്വസിക്കാനാവുന്നില്ലെന്ന് വെളിപ്പെടുത്തി നിരവധി സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിട്ടുണ്ട്. കടലിറങ്ങിപ്പോയ ഭാഗത്ത് സമുദ്ര ജീവികളുടെ തോടുകളും മറ്റ് ശരീര അവശിഷ്ടങ്ങളും കാണാം. സാധാരണ ഇവിടെ കടൽ ഇറങ്ങിപ്പോയാൽ അത് ഒരു ദിവസത്തിനകം തിരിച്ചെത്താറുണ്ടെന്നും എന്നൽ ഇപ്പോൾ അത് സംഭവിച്ചിട്ടില്ലെന്നുമാണ് മറ്റൊരു ട്വിറ്റർ യൂസർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കഴ
ഇർമ കൊടുങ്കാറ്റിനാലുണ്ടായ പ്രത്യാഘാതങ്ങളിൽ ഏറ്റവും കൗതുകകരമായത് സംഭവിച്ചിരിക്കുന്നത് ബഹാമാസ് ബീച്ചിലാണ്. ഇർമ പോയ വഴിയിൽ ഈ ബീച്ചിലെ കടൽവെള്ളവും കാണാതെ പോയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്...!!. ഇവിടെ ദിവസങ്ങൾക്ക് മുമ്പ് ഇറങ്ങിപ്പോയ കടൽ മടങ്ങി വരുമെന്ന കരുതിയിരിക്കുകയാണ് കരീബിയൻ ദ്വീപുകാർ. ഇതിനിടെ കൊടുങ്കാറ്റ് മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്നും മുതലെടുക്കാൻ ഫ്‌ലോറിഡയിലും കൊള്ളക്കാർ നിരത്തിലിറങ്ങിയിട്ടുണ്ട്. ബഹാമാസിലെ കടൽത്തീരം പതിവിനേക്കാൾ കൂടുതൽ ഇറങ്ങിപ്പോയതിന്റെ ഫൂട്ടേജുകൾ പുറത്ത് വന്നിട്ടുണ്ട്.
കടൽ ഇറങ്ങിയിരിക്കുന്നതിനാൽ ഇവിടെ സമുദ്രത്തറ കാണാനായത് വിശ്വസിക്കാനാവുന്നില്ലെന്ന് വെളിപ്പെടുത്തി നിരവധി സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിട്ടുണ്ട്. കടലിറങ്ങിപ്പോയ ഭാഗത്ത് സമുദ്ര ജീവികളുടെ തോടുകളും മറ്റ് ശരീര അവശിഷ്ടങ്ങളും കാണാം. സാധാരണ ഇവിടെ കടൽ ഇറങ്ങിപ്പോയാൽ അത് ഒരു ദിവസത്തിനകം തിരിച്ചെത്താറുണ്ടെന്നും എന്നൽ ഇപ്പോൾ അത് സംഭവിച്ചിട്ടില്ലെന്നുമാണ് മറ്റൊരു ട്വിറ്റർ യൂസർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇർമ കൊടുങ്കാറ്റ് ബഹാമാസിൽ ആഞ്ഞടിച്ചിരുന്നത്.
ഇതിനെ തുടർന്ന് ഇവിടുത്തെ ലോംഗ് ഐലന്റിന്റെ സമുദ്രത്തിന്റെ രൂപഘടന തന്നെ മാറിപ്പോയിരുന്നു. കാറ്റിന്റെ ശക്തി കാരണം സമുദ്രം പിന്തള്ളപ്പെട്ടതാണെന്നാണ് കരുതുന്നത്. ഇർമ വിതച്ച കെടുതികളിൽ ജനം നട്ടം തിരിയുന്നതിനിടയിൽ പ്രതികൂലാവസ്ഥ മുതലാക്കാനായി നിരവധി മോഷ്ടാക്കൾ ഫ്‌ലോറിഡയിൽ അരയും തലയും മുറുക്കി രംഗത്തെത്തിയെന്ന് റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ചുരുങ്ങിയത് 20 പേരെങ്കിലും അറസ്റ്റിലായിട്ടുമുണ്ട്. ആളൊഴിഞ്ഞ് പോയ വീടുകളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും കവർച്ച നടത്തിയതിന്റെ പേരിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
ഒർലാണ്ടോ സ്‌പോർട്ടിങ് സ്‌റ്റോറിൽ നിന്നും തോക്കുകൾ മോഷ്ടിക്കാൻ ശ്രമം നടത്തിയതിന്റെ പേരിലായിരുന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നത്. ആളില്ലാത്ത സ്റ്റോറുകളിൽ കടന്ന് കയറി സാധനങ്ങൾ എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുന്ന മോഷ്ടാക്കളുടെ ഞെട്ടിക്കുന്ന വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ഒർലാണ്ടോയിലെ മില്ലെനിയയിലെ ഒര മാളിനടുത്തുള്ള അക്കാദമി സ്‌പോർട്‌സിൽ മോഷണം നടത്താനൊരുങ്ങുന്നവരെ കണ്ട് ദൃക്‌സാക്ഷി പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് സ്വാറ്റ് ടീമുകൾ കുതിച്ചെത്തി ഇവിടെ നിന്നും തോക്കുകൾ മോഷ്ടിക്കാൻ ശ്രമിച്ചവരെ പിടികൂടുകയായിരുന്നു.
നിരവധി പേരെ തോക്ക് ചൂണ്ടി കവർച്ചക്ക് വിധേയരാക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വെസ്റ്റണിലെ ഫോർട്ട് ലൗഡർഡെയിൽ സബർബിലെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച 17കാരന് നേരെ പൊലീസ് വെടിവച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫോർട്ട് ലൗഡർഡെയിൽ ഷോ സ്‌റ്റോറിൽ മോഷണം നടത്താൻ ശ്രമിച്ച എട്ട് പേരുടെ വീഡിയോ പുറത്ത് വന്നിരുന്നു.