- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ആറാമത്തെ ഗതിനിർണയ ഉപഗ്രഹം ഐആർഎൻഎസ്എസ് 1 എഫ് വിക്ഷേപണം വിജയം; ശ്രീഹരിക്കോട്ടയിൽ നിന്നു പറന്നുയർന്നതു പിഎസ്എൽവി സി 32 റോക്കറ്റിൽ
ശ്രീഹരിക്കോട്ട: രാജ്യത്തെ ആറാമത്തെ ഗതി നിർണയ ഉപഗ്രഹമായ ഐആർ എൻഎസ്എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.01നാണ് ഉപഗ്രഹവുമായി പിഎസ്എൽവി സി 32 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹികാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപണ വാഹനമായ പിഎസ്എൽവി സി 32 ഐആർഎൻഎസ്എസ് 1 എഫിനെ ഭ്രമണപഥത്തിൽ എത്തിച്ചു. അമേരിക്കയുടെ ജിപിഎസിന് ഇന്ത്യൻ ബദൽ എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചതാണ് ഐആർഎൻഎസ്എസ് 1 എഫ് ഉപഗ്രഹം. ഐആർഎൻഎസഎസ് ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രമാണ് ഇത്. കുതിച്ചുയർന്ന് 20 മിനിറ്റ് കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി. ഇതോടെ വിക്ഷേപണം പൂർത്തിയായി. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് പത്ത് വർഷം കാലാവധിയുണ്ട്. ഐആർഎൻഎസ്എസ് ഒന്ന് പരമ്പരയിലെ എ മുതൽ ഇ വരെയുള്ള ഉപഗ്രഹങ്ങളാണ് നേരത്തെ വിക്ഷേപിച്ചത്. ഇതിനു പിന്നാലെയാണ് ഒന്ന് എഫ് കൂടി ബഹിരാകാശത്തെത്തിയത്. ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ അവസാനത്തെ ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമി
ശ്രീഹരിക്കോട്ട: രാജ്യത്തെ ആറാമത്തെ ഗതി നിർണയ ഉപഗ്രഹമായ ഐആർ എൻഎസ്എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.01നാണ് ഉപഗ്രഹവുമായി പിഎസ്എൽവി സി 32 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹികാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപണ വാഹനമായ പിഎസ്എൽവി സി 32 ഐആർഎൻഎസ്എസ് 1 എഫിനെ ഭ്രമണപഥത്തിൽ എത്തിച്ചു.
അമേരിക്കയുടെ ജിപിഎസിന് ഇന്ത്യൻ ബദൽ എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചതാണ് ഐആർഎൻഎസ്എസ് 1 എഫ് ഉപഗ്രഹം. ഐആർഎൻഎസഎസ് ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രമാണ് ഇത്. കുതിച്ചുയർന്ന് 20 മിനിറ്റ് കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി. ഇതോടെ വിക്ഷേപണം പൂർത്തിയായി.
1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് പത്ത് വർഷം കാലാവധിയുണ്ട്. ഐആർഎൻഎസ്എസ് ഒന്ന് പരമ്പരയിലെ എ മുതൽ ഇ വരെയുള്ള ഉപഗ്രഹങ്ങളാണ് നേരത്തെ വിക്ഷേപിച്ചത്. ഇതിനു പിന്നാലെയാണ് ഒന്ന് എഫ് കൂടി ബഹിരാകാശത്തെത്തിയത്. ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ അവസാനത്തെ ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതോടെ ഗതി നിർണയ സംവിധാനത്തിൽ ഇന്ത്യ സ്വയംപര്യാപത്മാകും.