- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ കൂട്ടുകാർ ലൈംഗികമായി പീഡിപ്പിച്ചെന്നറിഞ്ഞ പിതാവ് പീഡനത്തിന് ഇരയായ മകന്റെ ലൈംഗികാവയവം ഇരുമ്പു പഴുപ്പിച്ച് വേദനിപ്പിച്ചു; നൂറ്റാണ്ടുകൾ പിറകിൽ കഴിയുന്ന സൗദി ഗ്രാമത്തിൽ ഇങ്ങനെയൊക്കെ
ബലാൽസംഗത്തിനിരയായതിന്, പീഡിപ്പിക്കപ്പെട്ട പെണ്ണിനെ ശിക്ഷിക്കുന്ന ചില പ്രാകൃത നിയമങ്ങളുള്ള നാടുകളുണ്ട്. സൗദിയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള വാർത്ത കേൾക്കുമ്പോൾ അവിടെ അത്തരം പാകൃത നിയമങ്ങളാണെന്ന തോന്നും. കൂട്ടുകാർ ലൈംഗികമായി പീഡിപ്പിച്ച മകനെ, അവന്റെ ജനനേന്ദ്രിയം ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ച് പിതാവ് ഒരിക്കൽക്കൂടി പീഡിപ്പിച്ചു. ലൈംഗിക അതിക്രമത്തിനിരയാകുന്നവരോടുള്ള സൗദിയിലെ ചില വിഭാഗങ്ങളുടെ കാഴ്ചപ്പാടിന് ഉദാഹരണമായാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സൗദിയിൽ മനഃശാസ്ത്രജ്ഞനായ ഡോ. ഹുസൈൻ അൽ ഷമാറനിയാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തവിട്ടത്. ലൈംഗിക പീഡനത്തിനും തന്റെ ശിക്ഷയ്്ക്കും ശേഷം മാനസികമായും ശാരീരികമായും തളർന്ന ബാലനുമായി പിതാവ് തന്നെ സമീപിച്ചുവെന്ന് ഡോക്ടർ വെളിപ്പെടുത്തി. മകന്റെ ജനനേന്ദ്രിയം പൊള്ളിച്ചത് ശരിയായ നടപടിയാണെന്നാമ് പിതാവ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും ഡോക്ടർ തന്റെ ട്വീറ്റിൽ കുറിച്ചു. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് തന്റെ പ്രവർത്തി വലിയ മുറിവുണ്ടാക്കിയെന്ന ധാര
ബലാൽസംഗത്തിനിരയായതിന്, പീഡിപ്പിക്കപ്പെട്ട പെണ്ണിനെ ശിക്ഷിക്കുന്ന ചില പ്രാകൃത നിയമങ്ങളുള്ള നാടുകളുണ്ട്. സൗദിയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള വാർത്ത കേൾക്കുമ്പോൾ അവിടെ അത്തരം പാകൃത നിയമങ്ങളാണെന്ന തോന്നും. കൂട്ടുകാർ ലൈംഗികമായി പീഡിപ്പിച്ച മകനെ, അവന്റെ ജനനേന്ദ്രിയം ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ച് പിതാവ് ഒരിക്കൽക്കൂടി പീഡിപ്പിച്ചു. ലൈംഗിക അതിക്രമത്തിനിരയാകുന്നവരോടുള്ള സൗദിയിലെ ചില വിഭാഗങ്ങളുടെ കാഴ്ചപ്പാടിന് ഉദാഹരണമായാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സൗദിയിൽ മനഃശാസ്ത്രജ്ഞനായ ഡോ. ഹുസൈൻ അൽ ഷമാറനിയാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തവിട്ടത്. ലൈംഗിക പീഡനത്തിനും തന്റെ ശിക്ഷയ്്ക്കും ശേഷം മാനസികമായും ശാരീരികമായും തളർന്ന ബാലനുമായി പിതാവ് തന്നെ സമീപിച്ചുവെന്ന് ഡോക്ടർ വെളിപ്പെടുത്തി. മകന്റെ ജനനേന്ദ്രിയം പൊള്ളിച്ചത് ശരിയായ നടപടിയാണെന്നാമ് പിതാവ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും ഡോക്ടർ തന്റെ ട്വീറ്റിൽ കുറിച്ചു.
കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് തന്റെ പ്രവർത്തി വലിയ മുറിവുണ്ടാക്കിയെന്ന ധാരണയില്ലാതെയാണ് പിതാവ് തന്റെ ഉപദേശം തേടിയെത്തിയതെന്ന് ഡോക്ടർ പറയുന്നു. സമാനമായ ഒട്ടേറെ കേസുകൾ സൗദിയിൽ സംഭവിക്കാറുണ്ടെന്നും ഡോക്ടർ പറഞ്ഞു. ട്വീറ്റ് വൈറലായതോടെ, പിതാവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസും ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് വ്യാപകമായ ചർച്ചകളും നടക്കുന്നു.
ലൈംഗിക അതിക്രമത്തിനിരയാകുന്നവരോട് സഹാനുഭൂതിയോടെ പെരുമാറുകയും പീഡനത്തിനെതിരെ രംഗത്തുവരാൻ അവരെ പ്രാപ്തരാക്കുകയുമാണ് വേണ്ടതെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവരെ വീണ്ടും വേദനിപ്പിക്കുന്ന തരത്തിലുള്ള യാഥാസ്തിക മനസ്സ് മാറ്റിവെക്കാൻ മുതിർന്ന തലമുറ തയ്യാറാകണമെന്നും യുവാക്കൾ അഭിപ്രായപ്പെടുന്നു.