- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ അയൺ ടാബ്ലറ്റ് കഴിക്കാറുണ്ടോ? എങ്കിൽ ഉടൻ നിർത്തുക; വിഴുങ്ങി പത്തുമിനിറ്റിനകം അത് നിങ്ങളുടെ ശരീരത്തിന് നാശം വരുത്തും
അയൺ ഗുളികകൾ കഴിച്ച് പത്തുമിനിറ്റിനകം നിങ്ങളുടെ ശരീരത്തിന് ദോഷമുണ്ടാക്കുമെന്ന് പുതിയ പഠനറിപ്പോർട്ട്. ഡോക്ടർമാർ സാധാരണ കുറിക്കുന്ന ഈ മരുന്നുകൾ ദോഷകരമാണെന്നാണ് ഗവേഷകർ പറയുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ നാഷണൽ ഹാർട്ട് ആൻഡ് ലങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് അയൺ ഗുളികകളുടെ ദോഷവശങ്ങൾ പുറത്തുകൊണ്ടുവന്നത്. ശരീരത്തിൽ ഇരുമ്പിന
അയൺ ഗുളികകൾ കഴിച്ച് പത്തുമിനിറ്റിനകം നിങ്ങളുടെ ശരീരത്തിന് ദോഷമുണ്ടാക്കുമെന്ന് പുതിയ പഠനറിപ്പോർട്ട്. ഡോക്ടർമാർ സാധാരണ കുറിക്കുന്ന ഈ മരുന്നുകൾ ദോഷകരമാണെന്നാണ് ഗവേഷകർ പറയുന്നത്.
ലണ്ടനിലെ ഇംപീരിയൽ കോളേജിലെ നാഷണൽ ഹാർട്ട് ആൻഡ് ലങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് അയൺ ഗുളികകളുടെ ദോഷവശങ്ങൾ പുറത്തുകൊണ്ടുവന്നത്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂടുന്നത് രക്തക്കുഴലുകളിലെ ഡിഎൻഎയെ നശിപിപ്പിക്കുമെന്നും കഴിച്ച് പത്തുമിനിറ്റിനകം തന്നെ ഇതിന്റെ ദോശവശങ്ങൾ ശരീരത്തെ ബാധിക്കുമെന്നും അവർ പറയുന്നു.
വിളർച്ചയും തളർച്ചയുമുള്ള രോഗികൾക്കാണ് ഡോക്ടർമാർ അയർ ടാബ്‌ലറ്റുകൾ നിർദ്ദേശിക്കാറ്. രക്തത്തിലെ ഓക്‌സിജൻ വാഹകരായ ചുവന്ന രക്താണുക്കളുണ്ടാകുന്നതിന് ഇതാവശ്യമാണ്. ആരോഗ്യമുള്ള പുരുഷന് ദിവസം 8.7 മില്ലിഗ്രാം അയണാണ് ആവശ്യമുള്ളത്. ആർത്തവമുള്ള സ്ത്രീകൾക്ക് 14.8 മില്ലിഗ്രാമും.
എന്നാൽ, ഇതിന്റെ പത്തുമടങ്ങെങ്കിലും അധികമാണ് ഗുളികകളിൽ അടങ്ങിയിട്ടുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഡോ. ക്ലെയർ ഷോവ്‌ലിൻ പറയുന്നു. അധികമുള്ള ഇരുമ്പ് രക്തകോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുക. ശരീരത്തിനുള്ളിലെത്തി പത്തുമിനിറ്റു കൊണ്ടുതന്നെ ഇതിന്റെ ദോശവശങ്ങൾ ബാധിക്കുമെന്നതും ശ്രദ്ധേയമാണെന്ന് അവർ പറയുന്നു.
എന്നാൽ, പല രോഗികൾക്കും ഇത്തരം ഗുളികകൾ ആവശ്യമായതിനാൽ അത് കഴിക്കരുത് എന്ന് നിർദ്ദേശിക്കാനുമാവില്ല. അയൺ സപ്ലിമെന്റുകൾക്ക് പകരം എന്ത് നിർദ്ദേശിക്കണമെന്ന് ഡോക്ടർമാരോടും പറയാനാവില്ല. ഇലക്കറികളും മറ്റും കഴിച്ച് സ്വാഭാവികമായി ശരീരത്തിലെ ഇരുമ്പിൻെ അംശം കൂട്ടുന്നതാണ നല്ലതെന്നും ഗവേഷകർ പറയുന്നു.