കാൻസർ ബാധിതനായ നടൻ ഇർഫാൻ ഖാൻ ചികിത്സയ്ക്കായി വിദേശത്താണ്. കഴിഞ്ഞ മാർച്ചിലായിരുന്നു ഇർഫാൻ ഖാന് അപൂർവ്വ അസുഖം ബാധിച്ചത്.. തനിക്ക് കാൻസറെന്ന് ആരാധകരെ അറിയിക്കുകയായിരുന്നു. ശേഷം ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയി. അതിന് ശേഷം താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നില്ല. എന്നാൽ ഇപ്പോൾ നടന്റെ ഏറ്റവും പുതിയൊരു ചിത്രമാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

ലണ്ടനിലെ ലോർഡ്‌സിൽ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ടെസ്റ്റ് മൽസരം കാണാൻ ഗ്യാലറിയിൽ ഇരിക്കുന്ന ഇർഫാൻ ഖാന്റെ ചിത്രമായിരുന്നു അത്.പാക്കിസ്ഥാൻ ചാനലിലെ വാർത്താ അവതാരകയായ സൈനബ് അബ്ബാസ് ആണ് തന്റെ ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്. ചിത്രം കണ്ടവരിൽ ചിലർ അത് ഇർഫാൻ ആണെന്നും മറ്റു ചിലർ അല്ലെന്നും വാദിക്കുന്നുണ്ട്.

ആദ്യം ദൃശ്യങ്ങൾ കണ്ടവർക്ക് സംശയം തോന്നിയിരുന്നു. കാരണം തലയിൽ തുണിയിട്ടാണ് ഇർഫാൻ ഖാൻ ഇരുന്നത്. പല വാദങ്ങളും ഉയർന്നതോടെ പാക്കിസ്ഥാൻ ചാനലിലെ വാർത്താ അവതാരകയായ സൈനബ് അബ്ബാസ് ആണ് തന്റെ ട്വിറ്ററിലൂടെ വ്യക്തതയുള്ള ചിത്രം പുറത്തുവിട്ടത്.

ചികിത്സയിൽ കഴിയുന്ന ഇർഫാൻ എങ്ങനെയാണ് ക്രിക്കറ്റ് മൽസരം കാണാനെത്തുക എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ അത് ഇർഫാൻ ആണങ്കിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതിൽ സന്തോഷിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു.താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നില്ല. ഇതിനിടെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്.

ഇർഫാൻ സുഖമായിരിക്കുന്നുവെന്നും സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനായി താരം ഉടൻ മടങ്ങിയെത്തുമെന്നും സംവിധാകൻ ഷൂജിത്ത് സിർക്കർ വ്യക്തമാക്കിയിരുന്നു.