ഹൈദരാബാദ്: ഫേസ്‌ബുക്ക് ലൈവിലൂടെ ആരാധകരോട് പ്രതികരിക്കുന്നവരുടെ എണ്ണം ദിവസം തോറും കൂടി വരുന്നുണ്ട്. സിനിമാ താരങ്ങളാണ് ഇത്തരത്തിൽ കൂടുതലായും രംഗത്തെത്തുന്നത്. എന്നാൽ, ഇങ്ങനെ ലൈവായി എത്തുമ്പോൾ പലപ്പോഴു അനുഭവിക്കേണ്ട പ്രശ്‌നം തെറിവിളികളു ഞരമ്പു രോഗികളുടെ വിളയാട്ടവുമാണ്. തെലുങ്ക് നായിക ശ്രവ്യ റെഡ്ഡിക്കും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നത്. ലൈവിനിടെ മാറിടത്തെ കുറിച്ച് പറഞ്ഞ് അശ്ലീലം പറയുകയാണ് ഒരു ഞരമ്പു രോഗി ചെയ്തത്ത. ഇതിന് അതേ നാണയത്തിൽ തന്നെ നടി മറുപടിയും നൽകി.

ഫേസ്‌ബുക്ക് ലൈവിലൂടെ തന്റെ മാറിടത്തിന്റെ സൈസ് ചോദിച്ചവനായിരുന്നു ശ്രവ്യ മറുപടി നൽകിയത്. എന്റെ ശരീരം കാണാൻ കൊതിയുള്ളവരോട് ഞാൻ ചില കാര്യങ്ങൾ പറയാം. ഇന്ത്യ താഴോട്ടാണ് അതു പോട്ടെ. ഇതിനകം അനേകം പേർ കണ്ട നിന്റെ നികൃഷ്ടമായ കമന്റിൽ നീ ഉപയോഗിച്ച ചീത്ത തന്നെ ഞാനും ഉപയോഗിക്കുകയാണ്. -ശ്രവ്യ പറയുന്നു.

നീ പറഞ്ഞത് പോലെ തന്നെ എനിക്ക് മനോഹരമായ മാറിടമുണ്ട്. അതിനെന്താ? നിന്റെ അമ്മയ്ക്കുമില്ലേ? എല്ലാ പെണ്ണുങ്ങൾക്കും ഉണ്ട്. ഏതായാലും ഞാൻ ശരീരം കാണിക്കാൻ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യവുമില്ല.ശ്രവ്യ പറയുന്നു. നടിയുടെ മറുപടി വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശ്രവ്യയുടെ ഫേസ്‌ബുക്ക് പേജിലും ചിലർ തെറിവിളികളുമായി ഇപ്പോഴും എത്തുന്നുണ്ട്. ചിലർ നടിക്ക് പിന്തുണ നൽകുമ്പോൾ, മറ്റു ചിലർ നടിയെ അധിക്ഷേപിച്ച് കൊണ്ടാണ് സംസാരിക്കുന്നത്.

നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതിനെ പുകഴ്‌ത്തിയായിരുന്നു നടി ലൈവിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഞരമ്പു രോഗികൾ ശ്രദ്ധിച്ചത് മറ്റിടത്തേക്കുമായി.