കൊച്ചി: ആലത്തൂർ എംപി രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്കിൽ കമന്റിട്ട നടൻ ഇർഷാദ് അലിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് താഴെ നടൻ ജഗതി നടുറോഡിൽ പായ വിരിച്ചു കിടക്കുന്ന ഒരു ഹാസ്യരംഗത്തിലെ ചിത്രം കമന്റ് ചെയ്യുകയായിരുന്നു നടൻ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയായി ഇർഷാദ് ഫേസ്‌ബുക്ക് കുറിപ്പിട്ടു.

 

സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആൾക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിറ്റിക്കൽ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇർഷാദ് അലി സിപിഎമ്മിന്റെ തണലിൽ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത് എന്ന് രാഹുൽ വിമർശിച്ചിരുന്നു.

എംപി രമ്യ ഹരിദാസിന്റെ വിഷയത്തിൽ താൻ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ല എന്നാണ് ഇർഷാദിന്റെ പ്രതികരണം. ഇല്ലാത്ത പോസ്റ്റിന്റെ പേരിലാണ് മാങ്കൂട്ടത്തിലിന്റെ കുറിപ്പെന്നും ഇർഷാദ് പറഞ്ഞു. സർക്കാസം അപരാധമല്ല, അത്തരത്തിലൊരു കമന്റ് ഞാൻ ഡോക്ടർ പ്രേം കുമാർ ജഗതി ശ്രീകുമാർ റോഡിൽ കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നതിന് താഴെ രേഖപ്പെടുത്തിയിരുന്നു. മേൽപ്പറഞ്ഞ നാടകമാണ് ആലത്തൂരിൽ നടന്നതെന്ന എന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ നിന്നാണ് അത്തരമൊരു പ്രതികരണമെന്നും ഇർഷാദ് പറഞ്ഞു.

ഇർഷാദിന്റെ പ്രതികരണം ഇങ്ങനെ:

രമ്യ ഹരിദാസ് ആലത്തൂരിൽ കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് എല്ലാവർക്കും അറിയാം. എംപി തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള നാടകം ആദ്യത്തേതല്ല. നിരവധി ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്. സ്ത്രീയെന്നോ ദളിതയെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കിയല്ല, ഞാൻ നിലപാട് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ നാടകം കളി കണ്ടപ്പോൾ അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കേണ്ട കാര്യമില്ലല്ലോ. ആരാണെങ്കിലും നമുക്ക് അഭിപ്രായം പറയാമല്ലോ. ഞാൻ ചെയ്തത് ഒരു ജനപ്രതിനിധിയോടുള്ള പ്രതികരണം മാത്രമായിരുന്നു.

മുൻ പഞ്ചായത്ത് പ്രസിഡന്റും എംപിയും തമ്മിൽ ഉള്ള വീഡിയോ അവരുടെ ആളുകൾ തന്നെ എടുത്തതാണ്. അവർ അതിൽ കയർക്കുന്നുണ്ട്. അകലം പാലിക്കു എന്ന് നാസർ പറയുമ്പോൾ അവർ അതിനെ കയർത്തുകൊണ്ട് അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. വെറുതെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് ആ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. അതൊരു നാടകമാണെന്ന് കൃത്യമായി തന്നെ നമുക്ക് ബോധ്യവുമുണ്ട്. അത് ഏത് മലയാളിക്കും കണ്ടാൽ മനസിലാവും. അതുകൊണ്ടാണ് ഇത് ഇത്തരം ചാനൽ ചർച്ചകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നത്. അല്ലാതെ പത്രങ്ങളിലൊന്നും അത് വലിയ വാർത്തയെ അല്ല.

ഇത് വലിയൊരു പ്രശ്‌നമാണെങ്കിൽ കോൺഗ്രസിനെ ശക്തമായി അനുകൂലിക്കുന്ന കേരളത്തിലെ ഒരു പ്രമുഖ പത്രം വാർത്ത മുൻ പേജിൽ കൊടുക്കുന്നതിന് പകരം 14-ാമത്തെ പേജിലോ 12-ാമത്തെ പേജിലോ ആണ് കൊടുത്തിരിക്കുന്നത്. അപ്പോൾ തന്നെ അറിയാമല്ലോ ആ വാർത്തയുടെ പ്രാധാന്യമെന്താണെന്നത്. പിന്നെ 2002ൽ ഇറങ്ങിയ 'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമ ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ ഓർക്കുന്നുവെന്നതിൽ എന്നതിൽ സന്തോഷമുണ്ട്. അതിൽ ഞാൻ അഭിനയിച്ച കഥാപാത്രം വളരെ സ്ത്രീ വിരുദ്ധമായൊരു കഥാപാത്രമാണ്. അക്കാര്യത്തിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു.

എംപി രമ്യ ഹരിദാസിന്റെ വിഷയത്തിൽ ഞാൻ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ല. ഇല്ലാത്ത പോസ്റ്റിന്റെ പേരിലാണ് മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. സർക്കാസം അപരാധമല്ല, അത്തരത്തിലൊരു കമന്റ് ഞാൻ ഡോക്ടർ പ്രേം കുമാർ ജഗതി ശ്രീകുമാർ റോഡിൽ കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നതിന് താഴെ രേഖപ്പെടുത്തിയിരുന്നു. മേൽപ്പറഞ്ഞ നാടകമാണ് ആലത്തൂരിൽ നടന്നതെന്ന എന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ നിന്നാണ് അത്തരമൊരു വിമർശനം/സർക്കാസം. അതിന് അപ്പുറത്തേക്ക് ഒരു അക്ഷരം ഞാൻ അതേ കുറിച്ച് പറഞ്ഞിട്ടില്ല. ഇത് പണ്ട് എകെജി വിഷയത്തിൽ ഞാൻ കൃത്യമായി പ്രതികരിച്ചതിന്റെ വിഷമം ഇപ്പോൾ തീർക്കുന്ന യൂത്ത് കോൺഗ്രസ്‌കാരുടെ യുക്തി തിരിച്ചറിയാഞ്ഞിട്ടല്ല.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആൾക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കൽ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇർഷാദ് അലി ഇജകങ ന്റെ തണലിൽ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.

ഒരു വനിതാ പാർലമെന്റ് മെമ്പറിനെ വഴിയിൽ തടഞ്ഞ് സിപിഎമ്മുകാർ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോൾ, അവർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോൾ ഇർഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!

ഒരു പാർലമെന്റ് മെമ്പറിന് അത്തരത്തിൽ ഒരു അനുഭവം സിപിഎമ്മിൽ നിന്ന് ഉണ്ടാകുമോയെന്ന് ഓർത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് ഇജഹങ കയ്യേറ്റത്തിന് വിധേയനായ ങഢഞ ചരിത്ര തെളിവാണ്. സൈബറിടത്തിൽ പോലും അവർ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇർഷാദ് അലിക്ക് അറിയണമെങ്കിൽ, തന്റെ ഈ 'റേഷ്യൽ/ ജന്റർ ജോക്ക് ' ഏതെങ്കിലും ഇജകങ നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെർച്ച്വൽ സംഗമം കാണാം!

പിന്നെയും എന്തുകൊണ്ടാണ് ഒരാൾ ജീവഭയത്താൽ നടുറോഡിൽ കുത്തിയിരിക്കുന്ന രംഗം കാണുമ്പോൾ അയാൾക്ക് ചിരി വരുക? അയാളിലെ മെയിൽ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെൺകുട്ടിയല്ലേയെന്ന് ' സവർണ്ണ ബോധമോ ' ആയിരിക്കാം.എന്തായാലും ഇർഷാദ് അലിമാരിൽ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം