- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെ പരിഹസിച്ച് സിനിമാതാരം ഇർഷാദ് അലി; മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറിൽ പോയി പറയാനും കൂടി കഴിയില്ലല്ലോ' എന്ന് എഫ് ബി പോസ്റ്റ്; ഇർഷാദിന്റെ പ്രതികരണം ബിജെപിയുടെ വൻതകർച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: നിയമസഭാ ഇലക്ഷനിൽ ബിജെപിയുടെ സമ്പൂർണ്ണപരാജയത്തിന് ശേഷം ബിജെപിയെ പരിഹസിച്ച് ചലച്ചിത്രതാരം ഇർഷാദ് അലി.'മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറിൽ പോയി പറയാനും കൂടി കഴിയില്ലല്ലോ' എന്നാണ് അദ്ദേഹക്കിന്റെ പരിഹാസം.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രൻ കോന്നിയിലും, മഞ്ചേശ്വരത്തും പരാജയപ്പെട്ടു. ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളായിരുന്നു ഇവ.ഇതിനുപുറമെ ആദ്യം മുതൽ മുന്നിട്ടുനിന്ന മെട്രോമാൻ അവസാനലാപ്പിൽ കാലിടറി.ആകെ കൈയിലുണ്ടായിരുന്ന നേമത്തും ബിജെപി പരാജയപ്പെടുകയായിരുന്നു
മറുനാടന് മലയാളി ബ്യൂറോ
Next Story