- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്പെൻസ് നിറച്ച് ഇരുമുഖന്റെ പുതിയ ടീസറെത്തി; നയൻതാര വിക്രം ചിത്രത്തിന്റെ ടീസർ കാണാം
വിക്രമും നയൻ താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇരുമുഖന്റെ ടീസർ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ശങ്കറാണ്. ചിത്രത്തിൽ നിത്യമേനോനും നായികാ പ്രാധാന്യമുള്ള മുഖ്യവേഷം ചെയ്യുന്നു. വിക്രം ഇരട്ടവേഷത്തിലെത്തുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ കൂടിയായ ചിത്രത്തിന്റെ ചിത്രീകരണം കൂടുതലും വിദേശരാജ്യങ്ങളിലായിരുന്നു. തലമുടി വെട്ടി ഒതുക്കി താടി വച്ച് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രം പ്രത്യക്ഷപ്പെടുന്നത്. അന്ന്യൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. ആർ.ഡി രാജശേഖർ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കും. ട്രെയ്ലറിന്റെ നല്ലസൂചനകൾ നൽകിക്കൊണ്ട് ഹൂ ഈസ് ദ ലൗ എന്ന കാപ്ഷനോടെ ടീസർ ഒരുക്കിയിരിക്കുന്നത്.
വിക്രമും നയൻ താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇരുമുഖന്റെ ടീസർ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ശങ്കറാണ്. ചിത്രത്തിൽ നിത്യമേനോനും നായികാ പ്രാധാന്യമുള്ള മുഖ്യവേഷം ചെയ്യുന്നു.
വിക്രം ഇരട്ടവേഷത്തിലെത്തുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ കൂടിയായ ചിത്രത്തിന്റെ ചിത്രീകരണം കൂടുതലും വിദേശരാജ്യങ്ങളിലായിരുന്നു. തലമുടി വെട്ടി ഒതുക്കി താടി വച്ച് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രം പ്രത്യക്ഷപ്പെടുന്നത്.
അന്ന്യൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. ആർ.ഡി രാജശേഖർ ആണ് ക്യാമറ ചലിപ്പിക്കുന്നത്.
ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കും. ട്രെയ്ലറിന്റെ നല്ലസൂചനകൾ നൽകിക്കൊണ്ട് ഹൂ ഈസ് ദ ലൗ എന്ന കാപ്ഷനോടെ ടീസർ ഒരുക്കിയിരിക്കുന്നത്.