- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുക്കെറ്റ് ദ്വീപിൽ വിക്രത്തിനൊപ്പം ഗ്ലാമർലുക്കിൽ നയൻതാര;'ഇരുമുഖൻ' സോങ് ടീസർ എത്തി
വിക്രമും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന ആനന്ദ് ശങ്കർ ചിത്രം 'ഇരുമുഖന്റെ' സോങ് ടീസർ പുറത്തെത്തി. ആൻഡമാൻ സമുദ്രത്തിലെ ഫുക്കെറ്റ് ദ്വീപിൽ ചിത്രീകരിച്ച 'ഹെലെന' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ടീസർ വീഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടത്. ഏറെ സവിശേഷതകളുള്ള ഗാന ചിത്രീകരണത്തെക്കുറിച്ച് ആനന്ദ് ശങ്കർ നേരത്തേ പറഞ്ഞിരുന്നു. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ 'ഇരുമുഖനി'ലെ പാട്ടുകൾ ഓഗസ്റ്റ് രണ്ടിന് ആസ്വാദകർക്ക് മുന്നിലെത്തും. ട്രെയ്ലറും അന്നേ ദിവസം പുറത്തിറങ്ങും. സയൻസ് ഫിക്ഷൻ ചിത്രമായ 'ഇരുമുഖനി'ൽ നയൻതാരയെക്കൂടാതെ നിത്യ മേനനും നായികയാണ്. നാസർ, തമ്പി താമയ്യ, യുഗി സേതു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ആർ.ഡി.രാജശേഖർ. ഹാരിസ് ജയരാജ് സംഗീതം. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്.
വിക്രമും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന ആനന്ദ് ശങ്കർ ചിത്രം 'ഇരുമുഖന്റെ' സോങ് ടീസർ പുറത്തെത്തി. ആൻഡമാൻ സമുദ്രത്തിലെ ഫുക്കെറ്റ് ദ്വീപിൽ ചിത്രീകരിച്ച 'ഹെലെന' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ടീസർ വീഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടത്.
ഏറെ സവിശേഷതകളുള്ള ഗാന ചിത്രീകരണത്തെക്കുറിച്ച് ആനന്ദ് ശങ്കർ നേരത്തേ പറഞ്ഞിരുന്നു. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ 'ഇരുമുഖനി'ലെ പാട്ടുകൾ ഓഗസ്റ്റ് രണ്ടിന് ആസ്വാദകർക്ക് മുന്നിലെത്തും. ട്രെയ്ലറും അന്നേ ദിവസം പുറത്തിറങ്ങും.
സയൻസ് ഫിക്ഷൻ ചിത്രമായ 'ഇരുമുഖനി'ൽ നയൻതാരയെക്കൂടാതെ നിത്യ മേനനും നായികയാണ്. നാസർ, തമ്പി താമയ്യ, യുഗി സേതു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ആർ.ഡി.രാജശേഖർ. ഹാരിസ് ജയരാജ് സംഗീതം. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്.
Next Story