- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയ്ക്ക് മറ്റൊരു പുതുമുഖ നായികയെ പരിചയപ്പെടുത്തി അരുൺ ഗോപി; പ്രണവിന് നായികയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുക മോഡലിങിൽ തിളങ്ങിയ സയ ഡേവിഡ്; നായികയ്ക്കൊപ്പം പ്രണയാതുരനായി ഇരിക്കുന്ന പ്രണവിന്റെ പുതിയ പോസ്റ്ററും സൂപ്പർ ഹിറ്റ്
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി പരിചയപ്പെടുത്തുകയാണ് സംവിധായകൻ. മോഡലിങ്ങിൻ നിന്ന ബിഗ് സ്‌ക്രീനിലേക്ക് ചുവട് വയ്ക്കുന്നത് സയ ഡേവിഡ് എന്ന റേച്ചൽ ഡേവിഡാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും പിന്നാലെ പുറത്തുവിട്ട പുതിയ പോസ്റ്റിൽ പ്രണവിനൊപ്പം റേച്ചലുമുണ്ട്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സയ ഡേവിഡിനെ അരുൺ ഗോപി പരിചയപ്പെടുത്തിയത്.റേച്ചലിനൊപ്പം പ്രണയാതുരനായി നില്ക്കുന്ന പ്രണവിനെയാണ് ഇത്തവണത്തെ പോസ്റ്ററിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പോസ്റ്റർ വെറലായിക്കഴിഞ്ഞു. ആദി എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് നായകനായ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്.പുലിമുരുകനിൽ മോഹൻലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി പരിചയപ്പെടുത്തുകയാണ് സംവിധായകൻ. മോഡലിങ്ങിൻ നിന്ന ബിഗ് സ്‌ക്രീനിലേക്ക് ചുവട് വയ്ക്കുന്നത് സയ ഡേവിഡ് എന്ന റേച്ചൽ ഡേവിഡാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും പിന്നാലെ പുറത്തുവിട്ട പുതിയ പോസ്റ്റിൽ പ്രണവിനൊപ്പം റേച്ചലുമുണ്ട്.
തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സയ ഡേവിഡിനെ അരുൺ ഗോപി പരിചയപ്പെടുത്തിയത്.റേച്ചലിനൊപ്പം പ്രണയാതുരനായി നില്ക്കുന്ന പ്രണവിനെയാണ് ഇത്തവണത്തെ പോസ്റ്ററിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പോസ്റ്റർ വെറലായിക്കഴിഞ്ഞു.
ആദി എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് നായകനായ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്.പുലിമുരുകനിൽ മോഹൻലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌നാണ് ഈ ചിത്രത്തിലുമുള്ളത്.വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്സിനും ഈ ചിത്രത്തിൽ പ്രാധാന്യം ഉണ്ട്. അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.
ദിലീപിനെ നായകനായി ഒരുക്കിയ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.