ഇർവിങ് (ഡാളസ്): സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ചിൽ ജനുവരി21 മുതൽ 23 വരെ സന്ധ്യ പ്രാർത്ഥന ഗാനശുശ്രൂഷ, ധ്യാനപ്രസംഗം,സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഫാ.തമ്പാൻവർഗീസ് അറിയിച്ചു.

സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും, വചന പണ്ഡിതനുമായ റവ.ഫാ. തോമസ്മാത്യു ധ്യാനപ്രസംഗങ്ങൾക്കു നേതൃത്വം നൽകും.നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷകളിൽ എല്ലാവരുംവന്ന് സംബന്ധിക്കണമെന്ന് ഇടവക ചുമതലക്കാർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
അലക്‌സ് വർഗീസ്(സെക്രട്ടറി)- 214 282 4236.
സ്മിത ഗീവർഗീസ്-469 583 5914.
സ്ഥലം: 1627 ഈസ്റ്റ് ഷാഡി ഗ്രോവ് റോഡ് ഇർവിങ്, ടെക്‌സസ് 75060