മുംബൈ: ഐശ്വര്യ റായ് ഗർഭിണിയാണെന്ന ഗോസിപ്പ് വാർത്തകൾക്ക് മറുപടിയുമായി ഭർത്താവ് അഭിഷേക് ബച്ചൻ രംഗത്തെത്തി. ഓ ശരിക്കും, ഐശ്വര്യ ഗർഭിണിയാണോ നന്നായി.. അറിയാൻ സാധിച്ചതിൽ സന്തോഷം. ഐശ്വര്യയോടും ഇക്കാര്യം പറഞ്ഞേക്കാം. മാദ്ധ്യമങ്ങൾ പറഞ്ഞ് ഇക്കാര്യം അറിഞ്ഞതിൽ വളരെ സന്തോഷം. മാദ്ധ്യമങ്ങളെ പരിഹസിച്ച് കൊണ്ട് അഭിഷേക് പറഞ്ഞു. ഗർഭക്കഥയിൽ സത്യമൊന്നുമില്ലെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യക്ഷപ്പെട്ടത് മുതലാണ് ഐശ്വര്യ റായ് രണ്ടാമതും ഗർഭിണിയാണെന്ന വാർത്തകൾ പരന്നത്. ഐശ്വര്യയെടു വയറ് തുടത്തിരുന്നത് കണ്ടാണ് സോഷ്യൽ മീഡിയയിൽ ആഷ് ഗർഭിണിയാണോ എന്ന ചോദ്യം ഉയർത്തിയത്. എന്നാൽ, യൂൻസ് ബ്രാന്റിന്റെ ബീഡഡ് കേവ് ഗൗണാണ് ഐശ്വര്യ ചടങ്ങിൽ എത്തിയപ്പോൾ ധരിച്ചിരുന്നത്. ആ വസ്ത്രത്തിൽ ഐശ്വര്യയുടെ വയറ് സാധാരണത്തേതിലും കൂടുതൽ പുറത്ത് കാണാമായിരുന്നു. ഇത് കണ്ടാണ് ഐശ്വര്യ വീണ്ടും ഗർഭിണിയാണെന്ന് പാപ്പരാസികൾ റിപ്പോർട്ട് ചെയ്തത്.

ഗോൾഡൻ ഗൗൺ വളരെ മനോഹരമായിട്ട് അണിഞ്ഞ ഐശ്വര്യ വയറിന് മുകളിൽ ബെൽറ്റിട്ടതാണ് വയറിലേക്ക് ശ്രദ്ധ പായിക്കാൻ കാരണമെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ.