- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർട്ടിഫിഷ്യൽ സൂപ്പർ കമ്പ്യൂട്ടറുകൾ മനുഷ്യവംശത്തെ ഇല്ലാതാക്കുമോ? മനുഷ്യരെ നിഷ്പ്രഭരാക്കുന്ന വേഗതയും കൃത്യതയും ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ട്
മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ അവന് തന്നെ വിനാശകരമാകുമെന്ന മുന്നറിയിപ്പുകൾ പലരും പലകാലങ്ങളിൽ നൽകിയിട്ടുണ്ട്. സൂപ്പർ റോബോട്ടുകൾ മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന കഥകൾ ഹോളിവുഡ് സിനിമകളിലും പുസ്തകങ്ങളിലും നാം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.എന്നാൽ അത് യാഥാർത്ഥ്യമാകുന്നതിനുള്ള സാധ്യതകളും പ്രവചനങ്ങളും ഇപ്പോൾ ഉയർന്ന് വന്നിട്ടുണ്ട്. ആർട്ടി
മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ അവന് തന്നെ വിനാശകരമാകുമെന്ന മുന്നറിയിപ്പുകൾ പലരും പലകാലങ്ങളിൽ നൽകിയിട്ടുണ്ട്. സൂപ്പർ റോബോട്ടുകൾ മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന കഥകൾ ഹോളിവുഡ് സിനിമകളിലും പുസ്തകങ്ങളിലും നാം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.എന്നാൽ അത് യാഥാർത്ഥ്യമാകുന്നതിനുള്ള സാധ്യതകളും പ്രവചനങ്ങളും ഇപ്പോൾ ഉയർന്ന് വന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ സൂപ്പർ കമ്പ്യൂട്ടറുകൾ മനുഷ്യവംശത്തെ ഇല്ലാതാക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കന്നത്. മനുഷ്യരെ നിഷ്പ്രഭരാക്കുന്ന വേഗതയും കൃത്യതയും ജീവന് ഭീഷണിയാണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഫ്യൂച്ച്വർ ഓഫ് ഹ്യൂമാനിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സ്‌ററുവർട്ട് ആംസ്‌ട്രോംഗ് ആണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പ്രവർത്തിക്കുന്ന മെഷീനുകൾക്ക് നമ്മുടെ ജീവിതത്തിൽ അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നും അവ ആവശ്യത്തിലധികം സ്വാധീനം ചെലുത്തി നമ്മെ കീഴ്‌പ്പെടുത്തുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.അടുത്ത ദശാബ്ദങ്ങൾക്കുള്ളിൽ മനുഷ്യൻ അവയ്ക്ക് കീഴടങ്ങാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം പ്രവചിക്കുന്നു. മനുഷ്യന് ഇന്ന ലോകത്തെ നിയന്ത്രിക്കാൻ സാധിക്കുന്നത് നാം ശക്തരോ വേഗതയുള്ളവരോ മാത്രമായതുകൊണ്ടല്ലെന്നും നാം സ്മാർട്ടായതിനാലാണെന്നുമാണ് ഡോ.ആംസ്‌ട്രോംഗ് പറയുന്നത്. എന്നാൽ മെഷീനുകൾ നമ്മേക്കാൾ സ്മാർട്ടായാൽ അവർ ലോകത്തിന്റെ നിയന്ത്രണമേറ്റെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ചാനൽ 4ലെ ഹ്യൂമൻ ആൻഡ് എക്‌സ് മെഷീന പോലുള്ള ഭാവനാ സൃഷ്ടികളിൽ ഉള്ള പോലുള്ള കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയേറെയാണെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. താൻ നിർമ്മിച്ച മെഷീൻ തന്നെ കീഴ്‌പ്പെടുത്തുമെന്ന ഭയമാണ് ഇതിൽ നിഴലിക്കുന്നത്. ഈ വിഷയം കേന്ദ്രമാക്കി മറ്റ് നിരവധി സിനിമകളും ടിവി പരമ്പരകളും പുറത്തിറങ്ങിയിട്ടുണ്ട്. മെഷീനുകൾക്ക് വലിയ അളവിലുള്ള കമ്പ്യൂട്ടിങ് പവറും മനുഷ്യമസ്തിഷ്‌കത്തോട് കിടപിടിക്കുന്ന വേഗതയും ലഭ്യമായാൽ അവ മനുഷ്യരുടെ ഇടപെടൽഇല്ലാതെ അന്യോന്യം ഗ്ലോബൽ നെറ്റ് വർക്കുകൾ ഉണ്ടാക്കാൻ സാധ്യതയേറെയാണെന്നും മനുഷ്യരുടെ ഇടപെടൽ ഇല്ലാതെ പരസ്പരം ആശയവിനിമയം നടത്തുമെന്നുമാണ് ഡോ. സ്റ്റുവർട്ട് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരത്തിൽ ലോകത്തിന്റെ നിയന്ത്രണം അവരുടെ കൈകളിൽ വന്ന് ചേരുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസി (എജിഐ) ലൂടെ ഇന്ന് കമ്പ്യൂട്ടറുകൾ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഡ്രൈവറില്ലാതെ വണ്ടിയോടിക്കൽ അത്തരത്തിലുള്ള ഒരു സിസ്റ്റമാണ്. ഇതിന് പുറമെ നാഷണൽ എക്കണോമി, ഫിനാൻഷ്യൽ മാർക്കറ്റ്, ഹെൽത്ത് കെയർ സിസ്റ്റം തുടങ്ങിയ വിവിധ രംഗങ്ങളിൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പല വിധത്തിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കുകയാണെങ്കിൽ എജിഐക്ക് വരും ദശാബ്ദങ്ങളിൽ മനുഷ്യരെ പുറകിലാക്കി കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്ന അവസ്ഥ സംജാതമാകുമെന്നാണ് ഡോ. ആംസ്‌ട്രോംഗ് മുന്നറിയിപ്പ് നൽകുന്നത്.മനുഷ്യവർഗത്തിന്റെ അന്ത്യത്തിന്റെ വിത്തുകൾ ഇത്തരം കണ്ടുപിടിത്തങ്ങളിൽ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇത്തരത്തിലുള്ള ഒരു സൂപ്പർ കമ്പ്യൂട്ടറിന് ഭൂമിയിലെ മനുഷ്യവംശത്തെ മുഴുവൻ കൊന്നൊടുക്കാനുള്ള ശേഷി വരെ ഭാവിയിൽ ആർജിച്ചെടുക്കാൻ സാധ്യതകളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.