- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയ്ക്ക് 'പണി' പാലുംവെള്ളത്തിൽ കിട്ടി;ചൈനീസ് പൗരന്മാർ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു;കൊല ചെയ്തത് തങ്ങളെന്ന് ഐ എസ്;പാക് ഭീകരത ചൈനയെയും മുറിവേൽപിക്കുമ്പോൾ
ബെയ്ജിങ്: ഭീകരസംഘടനകൾക്ക് വളക്കൂറുള്ള മണ്ണായി പാക്കിസ്ഥാൻ മാറുന്നതിലെ അപകടം പല തവണ ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പഠിക്കാത്ത ചൈനയ്ക്ക് ഒടുവിൽ പണികിട്ടി.പാക്കിസ്ഥാനിൽ അദ്ധ്യാപകരായിരുന്ന രണ്ടു ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് അറിയിച്ചു. തങ്ങളുടെ സുഹൃദ് രാജ്യമായ ചൈനയിലെ പൗരന്മാർ പാക്കിസ്ഥാനിൽ സുരക്ഷിതരാണെ പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം ഇതോടെ പൊളിയുകയും ചെയ്തു.ഐഎസുമായി ബന്ധമുള്ള അമാഖ് വാർത്താ ഏജൻസിയാണ് ചൈനീസ് പൗരന്മാരെ വധിച്ചതായി വാർത്ത പുറത്തു വിട്ടത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നാണ് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതെന്നാണ് ഐഎസ് വ്യക്തമാക്കന്നത്.ഇക്കഴിഞ്ഞ മെയ് 24നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച തെളിവുകളൊന്നും ഇനിയും ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നുമാണ് ബലൂച്ചിസ്ഥാൻ പ്രാദേശിക ഭരണകൂടത്തിന്റെ പ്രതികരണം. അതേസമയം, തങ്ങളുടെ പൗരന്മാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയിരുന്
ബെയ്ജിങ്: ഭീകരസംഘടനകൾക്ക് വളക്കൂറുള്ള മണ്ണായി പാക്കിസ്ഥാൻ മാറുന്നതിലെ അപകടം പല തവണ ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പഠിക്കാത്ത ചൈനയ്ക്ക് ഒടുവിൽ പണികിട്ടി.പാക്കിസ്ഥാനിൽ അദ്ധ്യാപകരായിരുന്ന രണ്ടു ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് അറിയിച്ചു.
തങ്ങളുടെ സുഹൃദ് രാജ്യമായ ചൈനയിലെ പൗരന്മാർ പാക്കിസ്ഥാനിൽ സുരക്ഷിതരാണെ പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം ഇതോടെ പൊളിയുകയും ചെയ്തു.ഐഎസുമായി ബന്ധമുള്ള അമാഖ് വാർത്താ ഏജൻസിയാണ് ചൈനീസ് പൗരന്മാരെ വധിച്ചതായി വാർത്ത പുറത്തു വിട്ടത്.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നാണ് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതെന്നാണ് ഐഎസ് വ്യക്തമാക്കന്നത്.ഇക്കഴിഞ്ഞ മെയ് 24നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
എന്നാൽ ഇതുസംബന്ധിച്ച തെളിവുകളൊന്നും ഇനിയും ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നുമാണ് ബലൂച്ചിസ്ഥാൻ പ്രാദേശിക ഭരണകൂടത്തിന്റെ പ്രതികരണം.
അതേസമയം, തങ്ങളുടെ പൗരന്മാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നെന്ന വിവരം സ്ഥിരീകരിച്ച ചൈനീസ് അധികൃതർ ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും വ്യക്തമാക്കി.
ഏതു വിധത്തിലുള്ള തീവ്രവാദത്തെയും ചൈന എക്കാലവും എതിർക്കുന്നുവെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശ മന്ത്രാലയം പക്ഷേ,ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.