- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപിച്ച പള്ളി ഐ എസ് തകർത്തു; പള്ളി തകർത്തത് ഇറാഖി സേനയുമായുള്ള പോരാട്ടത്തിനിടെ; തകർക്കപ്പെട്ടത് എട്ടു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളി
ബാഗ്ദാദ്: എട്ടു നൂറ്റാണ്ട് പഴക്കമുള്ള ഇറാഖിലെ മൊസൂളിലുള്ള 'ദി ഗ്രേറ്റ് മോസ്‌ക് ഓഫ് അൽ നൂറി' പള്ളി ഐ എസ് തകർത്തു.മൊസൂളിനെ ഐ എസ്സിൽ നിന്ന മോചിപ്പിക്കാൻ ഇറാഖി സേന പോരാട്ടം ശക്തമാക്കിയതിനിടെയാണ് ഭീകർ തന്നെ പള്ളി തകർത്തത്.ഇസ്ലാമിക് സ്റ്റേ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി 'ഖലിഫ'യായി സ്വയം പ്രഖ്യാപിച്ച പള്ളിയായിരുന്നു ഇത്. മൊസൂളിന്റെ അടയാളമായ പള്ളി ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനാകേന്ദ്രവുമായിരുന്നു. പള്ളിയുടെ പ്രത്യേക ആകർഷണമായ അൽ ഹദ്ബ മിനാരവും തകർക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും നഗരത്തെ മോചിപ്പിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ഏറ്റവും രൂക്ഷമായ പോരാട്ടമായിരുന്നു ബുധനാഴ്ചത്തേത്.സേന കേവലം 50 വാര മാത്രം അകലെയായിരിക്കേയാണ് സ്ഫോടനം നടന്നത്. അതേസമയം യു.എസ് വ്യോമാക്രമണത്തിലാണ് പള്ളി തകർന്നതെന്ന് ഐ.എസിന്റെ അമാഖ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.ആരോപണം പക്ഷേ അമേരിക്ക നിഷേധിച്ചു. കഴിഞ്ഞ എട്ടുമാസമായി മൊസൂളിനെ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് മോചിപ്പിക്കുന്നതി
ബാഗ്ദാദ്: എട്ടു നൂറ്റാണ്ട് പഴക്കമുള്ള ഇറാഖിലെ മൊസൂളിലുള്ള 'ദി ഗ്രേറ്റ് മോസ്‌ക് ഓഫ് അൽ നൂറി' പള്ളി ഐ എസ് തകർത്തു.മൊസൂളിനെ ഐ എസ്സിൽ നിന്ന മോചിപ്പിക്കാൻ ഇറാഖി സേന പോരാട്ടം ശക്തമാക്കിയതിനിടെയാണ് ഭീകർ തന്നെ പള്ളി തകർത്തത്.ഇസ്ലാമിക് സ്റ്റേ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി 'ഖലിഫ'യായി സ്വയം പ്രഖ്യാപിച്ച പള്ളിയായിരുന്നു ഇത്. മൊസൂളിന്റെ അടയാളമായ പള്ളി ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനാകേന്ദ്രവുമായിരുന്നു.
പള്ളിയുടെ പ്രത്യേക ആകർഷണമായ അൽ ഹദ്ബ മിനാരവും തകർക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും നഗരത്തെ മോചിപ്പിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ഏറ്റവും രൂക്ഷമായ പോരാട്ടമായിരുന്നു ബുധനാഴ്ചത്തേത്.സേന കേവലം 50 വാര മാത്രം അകലെയായിരിക്കേയാണ് സ്ഫോടനം നടന്നത്. അതേസമയം യു.എസ് വ്യോമാക്രമണത്തിലാണ് പള്ളി തകർന്നതെന്ന് ഐ.എസിന്റെ അമാഖ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.ആരോപണം പക്ഷേ അമേരിക്ക നിഷേധിച്ചു.
കഴിഞ്ഞ എട്ടുമാസമായി മൊസൂളിനെ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള തീവ്ര പോരാട്ടമാണ് സഖ്യസേന നടത്തിവരുന്നത്. മൂന്നു വർഷം മുൻപാണ് ഈ പള്ളിയിൽ വച്ചായിരുന്നു ബാഗ്ദാദി വിശ്വാസത്തിന്റെ സംരക്ഷകനായി സ്വയം പ്രഖ്യാപിച്ച് ആദ്യമായി പുറം ലോകത്തോട് നേരിട്ട് സംസാരിച്ചത്.1172ൽ നൂർ അൽ ദിൻ മുഹമ്മദ് സിങ്ഗിയുടെ നിർദ്ദേശപ്രകാരമാണ് പള്ളി സ്ഥാപിച്ചത്.