- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ് ഏറെ ചർച്ചയാവുകയാണ്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരെയാണ് പരാതി. കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷിനെതിരെയാണ് പരാതിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് രവിപിള്ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായ ബിനോയാണ് പ്രതിസ്ഥാനത്ത് എന്ന് വ്യക്തമായത്. ദുബായിൽ ബിനോയ്‌ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നാണ് സൂചന. അതിനിടെ ഇതു സംബന്ധിച്ച പരാതി സിപിഎം കേന്ദ്ര നേതൃത്വത്തിനും കിട്ടിക്കഴിഞ്ഞു. പരാതി ഗൗരവത്തോടെ എടുക്കുകയാണ് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി സമ്മേളനകാലത്ത് കോടിയേരിക്ക് കനത്ത തിരിച്ചടിയാണ് ഈ കേസ്. കോടിയേരിയുടെ മൂത്ത മകനായ ബിനോയ് ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ബിനോയ്ക്ക് നിരവധി ബിസിനസ് ബന്ധങ്ങൾ അവിടെയുണ്ട്. ഇതിനെടിയാണ് കേസ് ഉണ്ടാകുന്നത്. കോടിയേരിയുടെ മകനെ കേസിൽ നിന്ന് പണം കൊടുത്ത് രക്ഷിക്കാൻ നിരവധി മലയാളി മുത
തിരുവനന്തപുരം: കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ് ഏറെ ചർച്ചയാവുകയാണ്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരെയാണ് പരാതി.
കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷിനെതിരെയാണ് പരാതിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് രവിപിള്ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായ ബിനോയാണ് പ്രതിസ്ഥാനത്ത് എന്ന് വ്യക്തമായത്. ദുബായിൽ ബിനോയ്‌ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നാണ് സൂചന. അതിനിടെ ഇതു സംബന്ധിച്ച പരാതി സിപിഎം കേന്ദ്ര നേതൃത്വത്തിനും കിട്ടിക്കഴിഞ്ഞു. പരാതി ഗൗരവത്തോടെ എടുക്കുകയാണ് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി സമ്മേളനകാലത്ത് കോടിയേരിക്ക് കനത്ത തിരിച്ചടിയാണ് ഈ കേസ്.
കോടിയേരിയുടെ മൂത്ത മകനായ ബിനോയ് ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ബിനോയ്ക്ക് നിരവധി ബിസിനസ് ബന്ധങ്ങൾ അവിടെയുണ്ട്. ഇതിനെടിയാണ് കേസ് ഉണ്ടാകുന്നത്. കോടിയേരിയുടെ മകനെ കേസിൽ നിന്ന് പണം കൊടുത്ത് രക്ഷിക്കാൻ നിരവധി മലയാളി മുതലാളിമാർ തയ്യാറായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടണമെന്ന വ്യവസ്ഥ അവർ മുന്നോട്ട് വച്ചു. എന്നാൽ പിണറായി ഇതിനോട് മുഖം തിരിച്ചു. ഇത്തരം ഇടപാടുകൾക്ക് തന്നെ കിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സ്വീകിരിച്ചത്. ഇതോടെ ഒത്തുതീർപ്പ് പൊളിഞ്ഞു. പരാതി പൊലീസിന് മുമ്പിലെത്തി. ദുബായിൽ അറസ്റ്റിലാകുമെന്ന ഭയത്തോടെ ബിനോയ് നാട് വിടുകയായിരുന്നു.
മനോരമയാണ് ഈ സൂചനയുമായി വാർത്ത നൽകിയത്. ഇതോടെ സംശയങ്ങൾ നീണ്ടത് ബിനീഷ് കോടിയേരിയിലേക്കായിരുന്നു. ബിനീഷിന് ദുബായിലുള്ള ബന്ധങ്ങളായിരുന്നു ഇതിന് കാരണം. ഈ വാർത്ത സ്ഥിരീകരിക്കാൻ മറുനാടൻ നടത്തിയ ശ്രമങ്ങൾക്കിടെയായിരുന്നു ബിനോയാണ് യാഥാർത്ഥ പ്രതിയെന്ന് വ്യക്തമായത്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം സജീവമായതോടെയാണ് ഈ വാർത്ത പുറം ലോകത്ത് എത്തിയത്.
ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്‌നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ടതായാണു സൂചന. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.
തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ.
ഈ സാഹചര്യത്തിലാണ് പരാതിയുമായി സിപിഎം നേതൃത്വത്തെ സമീപിച്ചത്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അവരുടെ നിലപാട്. കോടതി നടപടികളുണ്ടായാൽ അത് സിപിഎമ്മിന് തീരാ പേരുദോഷമാകും.
തിരിച്ചടവിനത്തിൽ നേതാവിന്റെ മകൻ കഴിഞ്ഞ മെയ് 16നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ 'വഞ്ചന'യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്. ഇത് പൊളിഞ്ഞതോടെയാണ് കേസും നിയമ നടപടികളും തുടങ്ങുന്നത്.