ന്യൂഡൽഹി: ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദം ഉയരുമ്പോൾ സുഷമ സ്വരാജിനെ സംരക്ഷിച്ച് ബിജെപി വസുന്ധര രാജെയെ കൈവിടുന്നതിന് പിന്നിൽ ഇവരുടെ മകൻ ദുഷ്യന്ത് സിംഗിന്റെ വിവാദ ഇടപാടുകൾ. കോൺഗ്രസിൽ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര നടത്തുന്നതിന് സമാനമായ തട്ടിപ്പുകളാണ് ദുഷ്യന്തിന്റേതെന്നാണ് ബിജെപിയെ വിവാദത്തിൽ ആക്കുന്നത്. ദുഷ്യന്ത് സിങ്ങുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയും ഡി.എൽ.എഫും തമ്മിലുള്ള ഇടപാടിനോട് ഏറെക്കുറെ സമാനമാണ്.

ലളിത് മോദിയുടെ ആനന്ദ് ഹെറിറ്റേജ് ഹോട്ടൽസ്, മൗറീഷ്യസിലെ വിൽട്ടൺ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് വൻതോതിൽ പണം സ്വീകരിച്ചതായും ഇതിൽ 11.63 കോടി രൂപ ദുഷ്യന്ത് സിങ്ങിന്റെ നിയാന്ത് ഹെറിറ്റേജ് ഹോട്ടൽസിന്റെ പേരിൽ കൈമാറിയതുമായാണ് കേസ്. ഇതിൽ 3.8 കോടി രൂപ വായ്പയായും പിന്നീട് രണ്ടു ഘട്ടങ്ങളിലായി 815 ഓഹരികളിലൂടെയുമാണ് തുക കൈപ്പറ്റിയത്.

പത്ത് രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരി 96,180 രൂപ നിരക്കിലാണ് മോദിയുടെ സ്ഥാപനം വാങ്ങിയത്. വസുന്ധര രാജെ ആദ്യവട്ടം മുഖ്യമന്ത്രിയായിരിക്കെ പത്തുലക്ഷം രൂപ മുതൽമുടക്കുമായി ആരംഭിച്ചതാണ് നിയാന്ത് ഹെറിറ്റേജ് ഹോട്ടൽ. വസുന്ധര രാജെയുടെ മകൻ ദുഷ്യന്ത് സിംഗിന്റെ കമ്പനിയിൽ 11.63 കോടി രൂപ നിക്ഷേപിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

രാജസ്ഥാനിലെ ഝലവർബാരൻ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ദുഷ്യന്ത്. 2011 ആഗസ്റ്റിൽ മോദിക്ക് ഇമിഗ്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ വസുന്ധര സഹായിച്ചതിന്റെ രേഖകൾ പുറത്തായി. തന്റെ പങ്ക് ഇന്ത്യൻ അധികാരികൾക്ക് വെളിപ്പെടുത്തരുതെന്ന് നിഷ്‌കർഷിച്ചാണ് വസുന്ധര മോദിയെ സഹായിച്ചത്.

3.80 കോടി രൂപ വായ്പ ഇനത്തിലും പിന്നീട് രണ്ട് തവണകളായി 815 ഓഹരികളുമായാണ് തുക നിക്ഷേപിച്ചത്. ഇതുരണ്ടും കൂടിയുള്ള തുകയാണ് ആകെ 11.63 കോടി രൂപ. ലളിത് മോദിയുടെ സ്ഥാപനമായ ആനന്ദ ഹെറിറ്റേജ് ഹോട്ടൽസ് െ്രെപവറ്റ് ലിമിറ്റഡിന്, മൗറിഷ്യസിലെ വിൽറ്റൻ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിൽ നിന്ന് 21 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. ഇതിൽ നിന്ന് 11.63 കോടി രൂപയാണ് ദുഷ്യന്തിന്റെ നിയാന്ത് ഹെറിറ്റേജ് ഹോട്ടൽസ് െ്രെപവറ്റ് ലിമിറ്റഡിൽ മോദി നിക്ഷേപിച്ചത്. വസുന്ധരെ രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഇടപാട് നടന്നത്. ഇത് നിക്ഷേപകരുടെ ശ്രദ്ധയും പിടിച്ചു പറ്റി. 10 രൂപ നിരക്കിലാണ് മോദി ഓഹരി വാങ്ങിയത്, പ്രീമിയം തുക 96,180 രൂപയും.

ദുഷ്യന്തും ഭാര്യ നിഹാരികയുമാണ് കമ്പനിയുടെ ഡയറക്ടർമാർ. ഇരുവരും 50,000 രൂപ വീതമാണ് കന്പനിയിൽ നിക്ഷേപിച്ചിരിക്കുന്നത്. 2005ൽ ആരംഭിച്ച കന്പനിയുടെ മൂലധനം 10 ലക്ഷം രൂപയാണ്.