- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐശ്വര്യ റായിയുടെ വയറിലെ തടിപ്പ് ചൂണ്ടി പാപ്പരാസികൾ ചോദിക്കുന്നു; ആഷ് വീണ്ടും ഗർഭിണിയായോ? കാൻ ഫെസ്റ്റിൽ താരറാണിയുടെ ഗൗണും ലിപ്റ്റിക്കും ചർച്ചാവിഷയം
കാൻ: കാൻ ഫെസ്റ്റിവലിലെ സ്ഥിര സാന്നിധ്യമാണ് ബോളിവുഡ് താരറാണി ഐശ്വര്യ റായി. ഇന്ത്യൻ സിനിമയുടെ അംബാസിഡറെന്ന റോളിളാണ് ആഷ് ഇവിടെ പ്രത്യക്ഷപ്പെടാറ്. പലപ്പോഴും ആഷ് എത്തുമ്പോൾ അവരുടെ വസ്ത്രങ്ങളും മേക്കപ്പുമൊക്കെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഐശ്യര്യ ഇത്തവണയും സുന്ദരിയായി കാൻ ഫെസ്റ്റിവലിനെത്തി ചുവപ്പു പരവതാനിയിൽ ചുവടുവച്ചു. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് കാനിലെ ഐശ്വര്യ റായിയുടെ വസ്ത്രമോ ലുക്കോ ഒന്നുമല്ല മറിച്ച് താരം വീണ്ടും ഗർഭിണിയാണോയെന്നാണ്. ലോറീലിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഐശ്വര്യ അലി യൂൻസ് ബ്രാൻഡിന്റെ ബീഡഡ് കേപ് ഗൗണിൽ ചുവടുവച്ചതാണ് ഗോസിപ്പിനു തുക്കമിട്ടത്. ആ വസ്ത്രത്തിൽ സാധാരണത്തേതിലും കൂടുതൽ ആഷിന്റെ വയർ പുറത്തു കാണാമായിരുന്നുവെന്നാണ് സംസാരം. മുത്തുകളാൽ അലങ്കരിച്ച ഗോൾഡൻ ഗൗണിന്റെ വയറിനു മുകളിലായിട്ടുള്ള ബെൽറ്റാണ് ഐശ്വര്യയുടെ വയറിലേക്ക് നോട്ടം പായിക്കുന്നത്. ഒറ്റനോട്ടത്തിൽ സംഗതി സത്യമാണോയെന്നും തോന്നും. സോഷ്യൽ മീഡിയയിൽ ഐശ്വര്യ വീണ്ടും ഗർഭിണിയാണോയെന്ന വാദം തകർക്
കാൻ: കാൻ ഫെസ്റ്റിവലിലെ സ്ഥിര സാന്നിധ്യമാണ് ബോളിവുഡ് താരറാണി ഐശ്വര്യ റായി. ഇന്ത്യൻ സിനിമയുടെ അംബാസിഡറെന്ന റോളിളാണ് ആഷ് ഇവിടെ പ്രത്യക്ഷപ്പെടാറ്. പലപ്പോഴും ആഷ് എത്തുമ്പോൾ അവരുടെ വസ്ത്രങ്ങളും മേക്കപ്പുമൊക്കെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഐശ്യര്യ ഇത്തവണയും സുന്ദരിയായി കാൻ ഫെസ്റ്റിവലിനെത്തി ചുവപ്പു പരവതാനിയിൽ ചുവടുവച്ചു. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് കാനിലെ ഐശ്വര്യ റായിയുടെ വസ്ത്രമോ ലുക്കോ ഒന്നുമല്ല മറിച്ച് താരം വീണ്ടും ഗർഭിണിയാണോയെന്നാണ്.
ലോറീലിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഐശ്വര്യ അലി യൂൻസ് ബ്രാൻഡിന്റെ ബീഡഡ് കേപ് ഗൗണിൽ ചുവടുവച്ചതാണ് ഗോസിപ്പിനു തുക്കമിട്ടത്. ആ വസ്ത്രത്തിൽ സാധാരണത്തേതിലും കൂടുതൽ ആഷിന്റെ വയർ പുറത്തു കാണാമായിരുന്നുവെന്നാണ് സംസാരം. മുത്തുകളാൽ അലങ്കരിച്ച ഗോൾഡൻ ഗൗണിന്റെ വയറിനു മുകളിലായിട്ടുള്ള ബെൽറ്റാണ് ഐശ്വര്യയുടെ വയറിലേക്ക് നോട്ടം പായിക്കുന്നത്. ഒറ്റനോട്ടത്തിൽ സംഗതി സത്യമാണോയെന്നും തോന്നും.
സോഷ്യൽ മീഡിയയിൽ ഐശ്വര്യ വീണ്ടും ഗർഭിണിയാണോയെന്ന വാദം തകർക്കുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഗൗണിന്റെ പ്രൗഡിക്കു മാറ്റുകൂട്ടാനായി നീലനിറത്തിലുള്ള ഐലൈനറും സ്‌മോക്കീ ബ്ലൂ ഐഷാഡോയും ബോൾഡ് ലാഷസുമായാണ് ആഷ് കാനിലെത്തിയത്.
അതേസമയം ഞായറാഴ്ച പർപ്പിൾ കളറിലുള്ള ലിപ്റ്റിക് തേച്ചായിരുന്നു ആഷ് കാൻ ചലച്ചിത്രോത്സവത്തിലെത്തിയത്. ഐശ്വര്യ കുറച്ചൊന്നുമല്ല പഴികേട്ടത്. ഐശ്വര്യയുടെ രൂപം അപ്പാടെ മാറുന്ന വിധത്തിലാണ് ലിപ്സ്റ്റിന്റെ കളർ. ഐശ്വര്യയ്ക്ക് പർപ്പിൾ കളറിലുള്ള ലിപ്റ്റിക് ചേരുന്നില്ല എന്നു കാണിച്ച് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായമറിയിച്ചു. ട്വിറ്ററിലൂടെയും മറ്റുമായിരുന്നു അവർ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നടിച്ചത്.