- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താടിവെച്ചത് ഒരു മുസ്ലീമായാൽ അവൻ തീവ്രവാദി തന്നെ! അടുത്ത ചോദ്യം കയ്യിലുള്ളത് ബോംബാണോ എന്ന്; രാജ്യസേവനം നടത്തുന്ന ഒരു മലയാളി ജവാന് ബാംഗ്ലൂരിൽ നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെ
കോഴിക്കോട്: സ്വന്തം ജീവൻ തന്നെ രാഷ്ട്രത്തിന് സമർപ്പിക്കാൻ സന്നദ്ധനായിട്ടും തീവ്രവാദിയാണോ എന്നുള്ള ചോദ്യത്തിനു മുന്നിൽ ഞെട്ടി തെരിച്ച് മലയാളി സൈനികൻ. ഈദ് ആഘോഷിക്കാൻ അസമിലെ ജോലി സ്ഥലത്തു നിന്നും ബാംഗ്ലൂർ വഴി നാട്ടിലേക്ക് തിരിച്ച കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ ആഷിഖ് എന്ന സൈനികനാണ് ഈ ദുരനുഭവം ഉണ്ടായത്. ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് ആഷിഖ് തന്റെ ദുരനുഭവം വിവരിച്ചത്. 24 ദിവസത്തെ അവധി്ക്ക് ഈദ് ആഘോഷിക്കാനായി നാട്ടിലേക്കു തിരിച്ചതായിരുന്നു ആഷിഖ്. ബംഗളുരു എയർപോർട്ടിൽ നിന്നും ബി.എം ടി.സി. ബസിൽ മജസ്റ്റിക്കിലെത്തി അവിടെ നിന്നുള്ള ഒരു ലോക്കൽ ബസിൽ സാറ്റലെറ്റ് സ്റ്റാൻഡിലേക്ക് വരുമ്പോഴാഴിയിരുന്നു സംഭവം. ബസിൽ ഒരാൾ വളരെ രൂക്ഷമായി തന്നെ നോക്കുന്നത് ആഷിഖിന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് അയാളുടെ നോട്ടം ആഷിഖിന്റെ ബാഗിലേക്കും താടിയിലേക്കുമായിരുന്നു. പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് അുത്തെത്തിയ അയാളുടെ ചോദ്യം ബാഗിൽ എന്താണ് എന്നായിരുന്നു. നിങ്ങൾ മുസ്ലിം അല്ലേ ബാഗിൽ ബോംബ് അല്ലേ എന്നായിരുന്നു അടുത്ത ചോദ്യം. രാജ്യത
കോഴിക്കോട്: സ്വന്തം ജീവൻ തന്നെ രാഷ്ട്രത്തിന് സമർപ്പിക്കാൻ സന്നദ്ധനായിട്ടും തീവ്രവാദിയാണോ എന്നുള്ള ചോദ്യത്തിനു മുന്നിൽ ഞെട്ടി തെരിച്ച് മലയാളി സൈനികൻ. ഈദ് ആഘോഷിക്കാൻ അസമിലെ ജോലി സ്ഥലത്തു നിന്നും ബാംഗ്ലൂർ വഴി നാട്ടിലേക്ക് തിരിച്ച കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ ആഷിഖ് എന്ന സൈനികനാണ് ഈ ദുരനുഭവം ഉണ്ടായത്. ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് ആഷിഖ് തന്റെ ദുരനുഭവം വിവരിച്ചത്.
24 ദിവസത്തെ അവധി്ക്ക് ഈദ് ആഘോഷിക്കാനായി നാട്ടിലേക്കു തിരിച്ചതായിരുന്നു ആഷിഖ്. ബംഗളുരു എയർപോർട്ടിൽ നിന്നും ബി.എം ടി.സി. ബസിൽ മജസ്റ്റിക്കിലെത്തി അവിടെ നിന്നുള്ള ഒരു ലോക്കൽ ബസിൽ സാറ്റലെറ്റ് സ്റ്റാൻഡിലേക്ക് വരുമ്പോഴാഴിയിരുന്നു സംഭവം. ബസിൽ ഒരാൾ വളരെ രൂക്ഷമായി തന്നെ നോക്കുന്നത് ആഷിഖിന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് അയാളുടെ നോട്ടം ആഷിഖിന്റെ ബാഗിലേക്കും താടിയിലേക്കുമായിരുന്നു. പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് അുത്തെത്തിയ അയാളുടെ ചോദ്യം ബാഗിൽ എന്താണ് എന്നായിരുന്നു. നിങ്ങൾ മുസ്ലിം അല്ലേ ബാഗിൽ ബോംബ് അല്ലേ എന്നായിരുന്നു അടുത്ത ചോദ്യം. രാജ്യത്തെ സേവിക്കുന്ന തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ചോദ്യം ആയിരുന്നു ഇതെന്ന് ആഷിഖ് പറയുന്നു. ബാഗിൽ ബോംബല്ലെന്നും മുസ്ലീങ്ങൾ എല്ലാവരും തീവ്രവാദി അല്ല എന്നും അയാളോട് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അയാൾ അത് കൂട്ടാക്കാൻ തയ്യാറായില്ല.
പിന്നീട് താൻ ഇന്ത്യൻ മിലിറ്ററിയിലെ ഒരു ജവാൻ ആണെന്നും അതിന് തെളിവായി ഐഡി കാർഡ് കാണിച്ച് കൊടുത്തിട്ടും അയാൾ അത് കൂട്ടാക്കാൻ തയ്യാറായില്ലെന്നും ആഷിഖ് പറയുന്നു. ഐഡി കാർഡ് ആർക്കും ഉണ്ടാക്കാൻ കഴിയും എന്ന് വാദിച്ച അയാളെ തന്റെ മൊബൈലിൽ ഉള്ള യൂണിഫോമിട്ട ഫോട്ടോയും കാണിച്ചു. അപ്പോഴും അയാൾ തന്റെ നിലപാടിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. എന്നാൽ രാജ്യത്ത് ഇന്ന് സംഭവിക്കുന്ന കാര്യങ്ങളെ ഓർത്ത് താൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ആഷിഖ് പറയുന്നു. പ്രതികരിച്ചാൽ പിന്നീട് അവർ തന്നെയും ഒരു രാജ്യദ്രോഹിയായോ തീവ്രവാദിയായോ മുദ്ര കുത്തിയേക്കുമെന്നായിരുന്നു ആഷിഖിന്റെ പേടി.
ഇവിടെ താടി അല്ല പ്രശ്നം അത് ആര് വെച്ചു എന്നതാണ്് പ്രശ്നം എന്നും ആഷിഖ് പറയുന്നു. ബാബാരാംദേവ് താടി വെക്കുമ്പോൾ ഇവിടെ മറ്റൊരു ചിന്താഗതിയും എം എം അക്‌ബർ താടിവെയ്ക്കുമ്പോൾ വേറെ ഒരു ചിന്താഗതിയും ആണ്. നൂറ് ശതമാനം രാജ്യസ്നേഹി എന്ന് ഉറപ്പിച്ചു പറയുവാൻ അവകാശമുള്ള ഒരു ജവാന്റെ അവസ്ഥ ഇതാണെങ്കിൽ ബാക്കി സാധാരണക്കാരനായ ആൾക്കാർ അവരുടെ രാജ്യസ്നേഹം തെളിയിക്കാൻ ഇനി എന്തൊക്കെ ചെയ്യേണ്ടി വരും എന്നും ആഷിഖ് ചോദിക്കുന്നു.