- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിക്കെതിരേ ഭീഷണി മുഴക്കിയതിനു പിന്നാലെ കൂടുതൽ ആക്രമണങ്ങൾക്കു പദ്ധതിയിട്ട് ഇസ്ലാമിക് സ്‌റ്റേറ്റ്; റംസാൻ മാസത്തിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം; കൊടും ഭീകരസംഘനടയുടെ സന്ദേശം പ്രചരിക്കുന്നത് ടെലഗ്രാം ആപ്പുവഴി; ഭീതിയുടെ നിഴലിൽ ലോകം
ലണ്ടൻ: ലോകത്തെ മുഴുവൻ ഭീതിയുടെ നിഴലിലാക്കിയ ഇസ്ലാമിക് സ്‌റ്റേറ്റ് റംസാൻ മാസത്തിൽ കൂടുതൽ ഭീകരാക്രമണങ്ങൾക്കു തയ്യാറെടുക്കുന്നു. റംസാൻ മാസത്തിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ സംഘടന ആഹ്വാനം ചെയ്തിരിക്കുകയാണ്. മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിൽ അയച്ച ഒരു രഹസ്യ ഓഡിയോ സന്ദേശത്തിലാണ് ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തീവ്രവാദ സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധിയായി ഭീകരർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലഗ്രാം. തിങ്കളാഴ്ച പുറത്തുവന്ന ഓഡിയോ സന്ദേശം ഇസ്ലാമിക് സ്റ്റേറ്റ് ഔദ്യോഗിക വക്താവ് അബി അൽ ഹസൻ അൽ മുഹ്ജർ ആണ് പുറത്തിവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കി. ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തെ ഓഡിയോയിൽ പ്രശംസിക്കുന്നുണ്ട്. പാർലമെന്റ് മന്ദിരത്തിൽ അടക്കം നടത്തിയ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സൗദി അറേബ്യയെയും ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കി. നിങ്ങളുടെ വീടുകളിൽ കയറി ആക്രമണം നടത്തുമെന്നാണ് സൗദിക്കെതിരായ ഭീഷണി വീഡ
ലണ്ടൻ: ലോകത്തെ മുഴുവൻ ഭീതിയുടെ നിഴലിലാക്കിയ ഇസ്ലാമിക് സ്‌റ്റേറ്റ് റംസാൻ മാസത്തിൽ കൂടുതൽ ഭീകരാക്രമണങ്ങൾക്കു തയ്യാറെടുക്കുന്നു. റംസാൻ മാസത്തിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ സംഘടന ആഹ്വാനം ചെയ്തിരിക്കുകയാണ്. മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിൽ അയച്ച ഒരു രഹസ്യ ഓഡിയോ സന്ദേശത്തിലാണ് ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
തീവ്രവാദ സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധിയായി ഭീകരർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലഗ്രാം. തിങ്കളാഴ്ച പുറത്തുവന്ന ഓഡിയോ സന്ദേശം ഇസ്ലാമിക് സ്റ്റേറ്റ് ഔദ്യോഗിക വക്താവ് അബി അൽ ഹസൻ അൽ മുഹ്ജർ ആണ് പുറത്തിവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കി.
ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തെ ഓഡിയോയിൽ പ്രശംസിക്കുന്നുണ്ട്. പാർലമെന്റ് മന്ദിരത്തിൽ അടക്കം നടത്തിയ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ സൗദി അറേബ്യയെയും ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കി. നിങ്ങളുടെ വീടുകളിൽ കയറി ആക്രമണം നടത്തുമെന്നാണ് സൗദിക്കെതിരായ ഭീഷണി വീഡിയോയിൽ ഐഎസ് മുന്നറിയിപ്പു നല്കിയത്.
ടെഹ്റാനിലെ ആക്രമണത്തിനു മുൻപേ ചിത്രീകരിച്ചതെന്നു കരുതുന്ന വിഡിയോയിലാണ് സൗദിക്കെതിരെ ഐഎസ് ഭീഷണി മുഴക്കിയത്. വിഡിയോയുടെ അവസാനഭാഗത്താണു സൗദിയെ ഉന്നമിട്ടുള്ള ഭീഷണി സന്ദേശമുള്ളത്. മുഖംമൂടി ധരിച്ച അഞ്ച് ഭീകരരാണ് വീഡിയോയിലുള്ളത്.
തങ്ങളുടെ 'ഊഴം' വരുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയിൽ ഷിയാകൾക്കെതിരെയും സൗദി അറേബ്യൻ സർക്കാരിനെതിരെയും കടുത്ത ഭീഷണി മുഴക്കുന്നു. സൗദി അറേബ്യയോട് നിങ്ങളുടെ വീടുകളിൽ വന്ന് ആക്രമണം നടത്തുമെന്നാണ് ഭീഷണി.
ഞങ്ങൾ ആരുടെയും ഏജന്റുമാരല്ല. ഈ മതത്തിനായാണു ഞങ്ങളുടെ പോരാട്ടം. ഇറാനോ സൗദിക്കോ വേണ്ടിയല്ല വിഡിയോ വ്യക്തമാക്കുന്നു. അനുയായികളോട് തങ്ങളുടെ പാത പിൻതുടരാനുള്ള ആഹ്വാനവും ഭീകരർ വീഡിയോയിലൂടെ നൽകുന്നുണ്ട്. 'ദൈവം അനുവദിച്ചാൽ, ടെഹ്റാനിലെ ആക്രമണം ഇറാനെതിരായ ജിഹാദിന്റെ തുടക്കമായിരിക്കും. നാം കൊളുത്തിയിരിക്കുന്ന ഈ തീ അണയാതെ സൂക്ഷിക്കാൻ, നമ്മുടെ സഹോദരന്മാരായ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.
ഇറാൻ പാർലമെന്റിലും ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിലും നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാനിലെ ഷിയ വിഭാഗങ്ങൾക്കെതിരെ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്.