- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരവിവാഹത്തിലെ അടുത്ത ഊഴം പ്രിതിസിന്റെയുടേത്; അമേരിക്കൻ സ്വദേശിയുമായുള്ള നടിയുടെ വിവാഹം ജനുവരിയിൽ; സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന വിവാഹച്ചടങ്ങ് അമേരിക്കയിൽ
താരവിവാഹങ്ങളുടെ നിരയിൽ അടുത്തയൂഴം ബോളിവുഡ് താരം പ്രീതി സിന്റയുടേതെന്ന് സൂചന. പ്രീതിയും അമേരിക്കയിലുള്ള കാമുകനുമായി 2016 ജനുവരിയിൽ വിവാഹം കഴിക്കാനൊരുങ്ങുന്നതായി താരത്തിന്റെ ബന്ധുക്കളെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശിയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയാണ് പ്രീതി സിന്റ തന്റെ പ്രണയം വെളിപ്പെടുത്തിയത്. താൻ ഒരാളുമായി പ്രണയത്ത
താരവിവാഹങ്ങളുടെ നിരയിൽ അടുത്തയൂഴം ബോളിവുഡ് താരം പ്രീതി സിന്റയുടേതെന്ന് സൂചന. പ്രീതിയും അമേരിക്കയിലുള്ള കാമുകനുമായി 2016 ജനുവരിയിൽ വിവാഹം കഴിക്കാനൊരുങ്ങുന്നതായി താരത്തിന്റെ ബന്ധുക്കളെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശിയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെയാണ് പ്രീതി സിന്റ തന്റെ പ്രണയം വെളിപ്പെടുത്തിയത്. താൻ ഒരാളുമായി പ്രണയത്തിലാണ്, എന്നാൽ കാമുകന്റെ പേര് പറയാൻ സമയമായിട്ടില്ല. 2016 ജനുവരിയിൽ വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. ജെനി എന്നാണ് കാമുകന്റെ പേരെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുവരും അമേരിക്കയിൽ വച്ച് കാണുന്നതും നേരത്തെ വാർത്തയായിട്ടുണ്ട്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കുക. അമേരിക്കയിൽ വച്ചായിരിക്കും വിവാഹം. ജനുവരിയിൽ പ്രീതി അമേരിക്കയിലേക്ക് പോകും. അവിടെവച്ച് ചെറിയ ചടങ്ങായി വിവാഹം കഴിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഐ പി എൽ ടീമായ കിംങ്‌സ് ഇലവൻ പഞ്ചാബിന്റെ സഹഉടമസ്ഥയായ പ്രീതി സിന്റെ അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. 1998ൽ പുറത്തിറങ്ങിയ ദിൽസേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റെ ബോളിവുഡിലെത്തുന്നത്. പിന്നീട് അതേ വർഷം തന്നെ സോൾജിയർ എന്ന ചിത്രത്തിലും അഭിനയിച്ചു.
നെസ് വാഡിയയുമായുള്ള പ്രണയത്തകർച്ചക്ക് ശേഷം പ്രീതിക്ക് കൂട്ടായത് ജീനായിരുന്നു. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ഇലവന്റെ പങ്കാളികളായിരുന്നു പ്രീതിയും നെസ് വാഡിയയും. നെസ് വാദിയയുമായി നിയമപോരാട്ടത്തിൽ പ്രീതി ഏർപ്പെട്ടപ്പോൾ അന്ന് പ്രീതിയുടെ കൂടെ നിന്നത് ജെനി ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.