- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കാറുകളും സുരക്ഷിതമല്ലേ? റേഞ്ച് റോവറിൽ യാത്രചെയ്താലും അപകടത്തിൽപ്പെടും; സുരക്ഷാസംവിധാനങ്ങൾ നോക്കുകുത്തി
കൊച്ചി: കാർ അപകടത്തിൽപ്പെട്ടാലും യാത്രക്കാർ സുരക്ഷിതരായിരിക്കുമെന്ന ആഡംബര വാഹന നിർമ്മാതാക്കളുടെ അവകാശവാദം പൊളിയുന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കഴിഞ്ഞദിവസം റേഞ്ച് റോവർ അപകടത്തിൽപ്പെട്ട് കളമശേരി എസ്‌സിഎംഎസ് മേധാവി ഡോ. പ്രദീപ് തേവന്നൂർ മരിച്ചതാണ് ആഡംബര കാറുകളുടെ അവകാശവാദം പൊളിച്ച സംഭവങ്ങളിൽ ഒടുവിലത്തേത്. കോടികൾ വിലയിടുന്
കൊച്ചി: കാർ അപകടത്തിൽപ്പെട്ടാലും യാത്രക്കാർ സുരക്ഷിതരായിരിക്കുമെന്ന ആഡംബര വാഹന നിർമ്മാതാക്കളുടെ അവകാശവാദം പൊളിയുന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കഴിഞ്ഞദിവസം റേഞ്ച് റോവർ അപകടത്തിൽപ്പെട്ട് കളമശേരി എസ്‌സിഎംഎസ് മേധാവി ഡോ. പ്രദീപ് തേവന്നൂർ മരിച്ചതാണ് ആഡംബര കാറുകളുടെ അവകാശവാദം പൊളിച്ച സംഭവങ്ങളിൽ ഒടുവിലത്തേത്.
കോടികൾ വിലയിടുന്നതിനെ സാധൂകരിക്കാനായി സുരക്ഷാ സംവിധാനങ്ങളുടെ നീണ്ട പട്ടികയാണ് മുന്തിയ കാർ നിർമ്മാതാക്കൾ നിരത്തുന്നത്. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രണ്ടുകോടിയിലേറെ രൂപ വിലയുള്ള പുത്തൻ മോഡൽ റേഞ്ച് റോവർ ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിൽ ഒന്നാണെന്നാണ് നിർമ്മാതാക്കളായ ബ്രിട്ടണിലെ ജാഗ്വാർ ലാൻഡ് റോവർ കമ്പനിയുടെ അവകാശവാദം. 16 എയർ ബാഗുകൾ, തകരാത്ത പുറംചട്ട, സംരക്ഷണ കവചങ്ങൾ എന്നിവയായിരുന്നു അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്.
എങ്കിലും യാത്രക്കാരനെ രക്ഷിക്കാൻ ലോകോത്തര സുരക്ഷാ സംവിധാനങ്ങൾക്കൊന്നും കഴിഞ്ഞില്ല. കൃഷ്ണഗിരിയിൽ ലോറിയുമായി ഇടിച്ച റേഞ്ച് റോവർ നിശേഷം തകരുകയാണുണ്ടായത്. ഇതാണ് പുതിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്.