- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാണി മുഖർജി സിനിമയിൽ നിന്ന് വിട്ട് നിന്നത് ഗർഭിണിയായതിനാൽ; ബോളിവുഡ് താരസുന്ദരി അമ്മയാകാൻ പോകുന്നതായി പാപ്പരാസികൾ; പ്രതികരിക്കാതെ താരം
ബോളിവുഡ് താരസുന്ദരി റാണി മുഖർജി അമ്മയാകാൻ പോകുന്നതായി സൂചന. വിവാഹിതയായ ശേഷം മർദാനിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ മാദകറാണി റാണി മുഖർജി കുറച്ചുനാളായി വെള്ളിത്തിരയിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയാണ്. ഗർഭിണിയായതിനാലാണ് റാണി മാറി നിൽക്കുന്നതെന്നാണ് സൂചന. ഗോസിപ്പുകളോട് താരവും ഭർത്താവും ഇതുവരെ പ്രതികരിച്ചിട്ടു
ബോളിവുഡ് താരസുന്ദരി റാണി മുഖർജി അമ്മയാകാൻ പോകുന്നതായി സൂചന. വിവാഹിതയായ ശേഷം മർദാനിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ മാദകറാണി റാണി മുഖർജി കുറച്ചുനാളായി വെള്ളിത്തിരയിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയാണ്. ഗർഭിണിയായതിനാലാണ് റാണി മാറി നിൽക്കുന്നതെന്നാണ് സൂചന. ഗോസിപ്പുകളോട് താരവും ഭർത്താവും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. എന്നാൽ, റാണിയുമായി അടുത്ത വൃത്തങ്ങളാണ് താരം അമ്മയാകാൻ പോകുന്ന വാർത്ത വെളിപ്പെടുത്തിയത്.
അടുത്തിടെ റാണിയെ ലണ്ടനിൽ വച്ച് കണ്ടപ്പോൾ അതീവ സുന്ദരിയായിരുന്നുവെന്നും പ്രത്യേക തിളക്കം റാണിയുടെ മുഖത്തുണ്ടായിരുന്നുമെന്നുമാണ് വിവരം. ഗർഭിണിയാണെന്നതിന്റെ സൂചനകളാണ് ഇതെന്നു ബോളിവുഡിലെ ടാബ്ലോയ്ഡുകൾ റിപ്പോർട്ട് ചെയ്യുന്നു. 2014 ഏപ്രിൽ 21നാണ് സംവിധായകൻ ആദിത്യ ചോപ്രയും റാണി മുഖർജിയും തമ്മിൽ വിവാഹിതരായത്. ഇറ്റലിയിൽ വച്ച് രഹസ്യമായിട്ടാണ് ഇവർ വിവാഹം കഴിച്ചത്.
സംവിധായകൻ തയ്യാറാണെങ്കിൽ താൻ ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും താൻ അഭിനയിക്കാൻ തയ്യാറാണെന്ന് റാണി മുഖർജി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അമ്മയായി കഴിഞ്ഞതിന് ശേഷം അഭിനയിക്കുമോ എന്ന കാര്യത്തിൽ സംശയമാണെന്നും താരം നേരത്തെ
പറഞ്ഞിരുന്നു.
അടുത്തിടെ തനിക്കിപ്പോൾ സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ല. പകരം
കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് ഇഷ്ടമെന്നും നടി വെളിപ്പെടുത്തിയിരുന്നു.