ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പുതിയ ഇരകളാണ് സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകൻ വീർ പഹരിയയും. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതാണ് വാർത്തകളിൽ ഇടം നേടാൻ കാരണം.

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും മുൻ ഭാര്യ അമൃത സിങിന്റെയും മകൾ ആണ് സാറ അലിഖാൻ. സാറാ കരൺ ജോഹറിന്റെ സ്റ്റുഡന്റെ ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. സാറ പ്രണയത്തിലാണെന്നും കാമുകനുമൊപ്പം ഇരുവരും കറങ്ങി നടക്കുന്ന ഫോട്ടോസുമാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്.

മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാർ ഷിൻഡയുടെ മകൻ പഹരിയുമായാണ് സാറയുടെ കാമുകൻ. ഇരുവരുടെയും വിദേശത്തുള്ള ഫോട്ടോസ് പുറത്തായതോടെ കടുത്ത പ്രണയത്തിലാണെന്നാണ് പറയുന്നത്.ഇരുവരും ഡേറ്റിംഗിലാണെന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൊളംബിയ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് സാറ സിനിമയിലെത്തിയത്.