മാൻവേട്ടയും തെരുവിൽ കിടന്നുറങ്ങിയവരുടെ ദേഹത്ത് വണ്ടികയറ്റിയതും കാമുകിയെ ഷൂട്ടിങ് ലൊക്കേഷനിൽ ചെന്ന് അപമാനിച്ചതുമൊക്കെയായി ചീത്തപ്പേര് ഇഷ്ടം പോലെയുള്ള നടനാണ് സൽമാൻ. മാത്രമല്ല മുൻകാല കാമുകിമാർക്കിടയിലും നടന് അത്ര നല്ല പേരല്ല ഉള്ളത്. ഇപ്പോഴിതാ സൽമാന്റെ കിക്ക് എന്ന ചിത്രത്തിലെ നായികയായ ജാക്വലിനുമായും നടൻ അടിച്ചു പിരിഞ്ഞുവെന്നാണ് പുതിയ വാർത്ത.

സൽമാൻ ചിത്രം കിക്ക് ഹിറ്റായതിന് പിന്നാലെ നടിയെ വാനോളം പുകഴ്‌ത്തിയിരുന്ന നടൻ ക്വിക്ക് 2 വിൽ നടിയുണ്ടാവില്ലെന്ന് പറഞ്ഞതോടെയാണ് ഇരുവർക്കുമിടിയിലെ സ്വരചേർച്ച പാട്ടായത്. കുറച്ചുനാളുകളായി ബോളിവുഡിൽ അടക്കം പറഞ്ഞിരുന്ന കാര്യമാണിതെങ്കിലും അടുത്തിടെ ദുബൈയിൽ നടന്ന അവാർഡ് ഷോക്കിടെ സല്ലു ക്വിക്ക് 2 വിൽ നടിയില്ലെന്ന് ഉറപ്പിച്ചതോടെ ഇരുവരുടെയും ബന്ധം അത്ര രസത്തിലല്ലായെന്ന് ബോളിവുഡ് ഉറപ്പിച്ചു കഴിഞ്ഞു.

കിക്കിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും സിനിമാ ചിതീകരണത്തിനിടെയണ് സുഹൃത്തുക്കളായത്. കിക്ക് 2 ഉടൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സല്ലു പ്രതികരണം ഇങ്ങനെയായിരുന്നു. ' സജാദ് നദിയാദ്‌വാലയും(കിക്കിന്റെ സംവിധായകൻ)ഞാനും ഇനിയും ഒരുമിക്കും. അങ്ങനെയുണ്ടായാൽ ചിത്രത്തിൽ ജാക്വലിൻ ഉണ്ടാകില്ല. ജാക്വലിൻ ഇപ്പോൾ ചിത്രത്തിന് പുറത്താണ്. പുതിയൊരു നായികയെ കണ്ടെത്തണം'

ഹിറ്റ് ആൻഡ് റൺ കേസിൽ കോടതി തടവുശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് ഒന്നടങ്കം സല്ലുവിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ജാക്വലിൻ നിശബ്ദയായിരുന്നതും, നേരത്തെ സൽമാൻ ഖാൻ നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം ഹീറോയിൽ ഐറ്റം നമ്പർ ചെയ്യാൻ ആദ്യം ജാക്വലിനെ നിശ്ചയിച്ചതും പിന്നീട് ഈ ഐറ്റം നമ്പർ വേണ്ടെന്ന് വച്ചതുമൊക്കെ ഇതിന്റെ ബാക്കി പത്രമാവാമെന്നാണ് ബോളിവുഡിന്റെ പുതിയ കണ്ടെത്തൽ.

സിനിമാ ചാനൽ വാർത്തകളും വിശേഷങ്ങളും അപ്‌ഡേറ്റ് ചെയ്യുമ്പോൾ തന്നെ അലേർട്ട് ചെയ്യാൻ ഞങ്ങളുടെ എന്റർടൈയ്‌മെന്റ് ഫേസ്‌ബുക്ക് പേജ് ലൈക്ക്ചെ യ്യുക -