ടുത്തിടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതായി  പറഞ്ഞതോടെ സാമന്തയെ തേടി ഗോസിപ്പുകൾ പരന്ന് തുടങ്ങിയത്. സിനിമാ തിരക്കിനിടയിൽ നല്ലൊരു മകളാകാനോ കാമുകിയാകാനോ ഒന്നും തനിക്ക് പറ്റിയില്ലെന്നും അതുകൊണ്ട് ചെറിയൊരു ഇടവേള എടുക്കുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു.ഇതോടെ ഗോസിപ്പുകളും ഉയർന്നു. വിവാഹം ഇപ്പോഴില്ലെന്ന് പറഞ്ഞിരുന്ന സാമന്ത പ്രണയവാർത്ത നിഷേധിച്ചിരുന്നില്ല.

സാമന്ത ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയതോടെ സമാന്തയുടെ പ്രണയവും വിവാഹവും കുറച്ചു ദിവസമായി മാദ്ധ്യമങ്ങളിൽ ചർച്ചയാണ്. തെലുങ്കു മാദ്ധ്യമങ്ങൾ സമാന്തയുടെ കാമുകനെ തേടിയിറങ്ങി. ഒടുവിൽ സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകനും യുവനടനുമായ നാഗചൈതന്യയാണു ആ കാമുകനെന്നാണ് മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ.

ഇരുവരും അടുത്തിടെ ചില സ്വകാര്യ ചടങ്ങുകൾക്ക് പങ്കെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂ ടേൺ എന്ന കന്നടച്ചിത്രം കാണുന്നതിനായി ഇരുവരും ഒരുമിച്ചു യാത്ര ചെയ്യ്തിരുന്നതായും മാദ്ധ്യമങ്ങൾ പറയുന്നു.അടുത്തിടയ്ക്കു നടന്ന ഒരു അഭിമുഖത്തിലാണു എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്ന ഒരു സുഹൃത്ത് തനിക്കുണ്ടെന്നും സമാന്ത പറഞ്ഞിരുന്നു. എന്നാൽ ആരാണ് ആ സുഹൃത്ത് എന്ന ചോദ്യത്തിന് വെളിപ്പെടുത്താൻ സമയമായിട്ടില്ലന്നു താരം പറഞ്ഞു.