- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിയ മിർസയും ഷോയ്ബ് മാലിക്കും വേർപിരിയലിന്റെ വക്കിലോ? താരദമ്പതികളുടെ ബന്ധം തകർച്ചയിലെന്ന് ദേശീയ ദിനപത്രം
ഇന്ത്യയുടെ അഭിമാനതാരമായ സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്ററായ ഷോയ്ബ് മാലിക്കുമായിട്ടുള്ള വിവാഹബന്ധം തകർച്ചയിലെന്ന് സൂചന. ഒരു ദേശീയ പത്രമാണ് ഇത്തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ദമ്പതികൾ തയ്യാറായിട്ടില്ല. കഴിഞ്ഞ ഏതാനും മാസമായി ഇരുവരും അകന്നുകഴിയുകയാണെന്നാണ് സൂചന. പൊതുവേദികള
ഇന്ത്യയുടെ അഭിമാനതാരമായ സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്ററായ ഷോയ്ബ് മാലിക്കുമായിട്ടുള്ള വിവാഹബന്ധം തകർച്ചയിലെന്ന് സൂചന. ഒരു ദേശീയ പത്രമാണ് ഇത്തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ദമ്പതികൾ തയ്യാറായിട്ടില്ല. കഴിഞ്ഞ ഏതാനും മാസമായി ഇരുവരും അകന്നുകഴിയുകയാണെന്നാണ് സൂചന. പൊതുവേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ട് നാളുകളായി. ആരാധാകരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ചോദ്യങ്ങളിൽനിന്നും ഇവർ ഒഴിഞ്ഞുമാറുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച റോജർ ഫെഡറർ, അന ഇവോനോവിക്, രോഹൻ ബൊപ്പണ്ണ, മഹേഷ് ഭൂപതി, റിതേഷ് ദേശ്മുഖ് തുടങ്ങിയവർക്കൊപ്പം സാനിയ ഡൽഹിയിൽ നടന്ന പാർട്ടിയിൽ പങ്കു ചേർന്നപ്പോൾ ഷൊയ്ബ് പാക് നടിയും മോഡലുമായ ഹുമൈമ മാലിക്കിന്റെയും കുടുംബത്തിന്റെയുമൊപ്പം കറാച്ചിയിലായിരുന്നുവെന്നാണ് ദേശീയ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ഇരുവരും അകൽച്ചയിലാണെന്ന് സൂചിപ്പിക്കുന്ന മറ്റു കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. അടുത്തിടെ തനിക്ക് പിന്തുണ നൽകുന്നവർക്ക് സാനിയ നന്ദി അറിയിച്ചപ്പോൾ അതിൽ മാലിക്കിന്റെ പേര് ഇല്ലായിരുന്നു. സന്ദേശം ഇങ്ങനെയായിരുന്നു തന്റെ കാര്യത്തിൽ താത്പര്യം കാണിക്കുന്ന എല്ലാവർക്കും നന്ദി, പ്രത്യേകിച്ച് ടീം, കൂടെ കളിക്കുന്ന വ്യക്തി, ആരാധകർ, അച്ഛൻ അമ്മ എന്നിവരുടെ പിന്തുണയുണ്ടായിരുന്നില്ലെങ്കിൽ ഈ യാത്രസാദ്ധ്യമാവുമായിരുന്നില്ല. അള്ളാഹു തന്റെ അനുഗ്രഹം ഏറെ എന്റെ മേൽ ചൊരിഞ്ഞതിനും നന്ദി. ഇതിൽ സാനിയ ഷോയ്ബിന്റെ പേര് പരാമർശിക്കാത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഷൊയ്ബും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഈയടുത്ത് ആരാധകരിലൊരാൾ ചോദിച്ചു, താങ്കളെന്താണ് സാനിയയുമൊത്തുള്ള ചിത്രം ഫേസ്‌ബുക്ക് പ്രൊഫൈലിൽ ചേർക്കാത്തത്. 'സാനിയയോട് ചോദിക്കൂ' എന്നായിരുന്നു മറുപടി.
എന്നാൽ ഈ വർഷം ആദ്യം താരദമ്പതികളുടെ ബന്ധത്തിൽ ഉലച്ചിലുണ്ടെന്ന രീതിയിൽ ഗോസിപ്പുകൾ പരന്നപ്പോൾ സാനിയയും സാനിയയുടെ പിതാവ് ഇമ്രാൻ മിർസയും അത് നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. അവരുടെ വിവാഹ ജീവിതത്തിൽ തെറ്റായ ഗതികളൊന്നുമില്ലെന്നായിരുന്നു ഇദ്ദേഹം പ്രസ്താവിച്ചത്. തുടർന്ന് സാനിയയും ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തി. ''ഞങ്ങളുടെ വിവാഹജീവിതം അത്ര സുഗമമല്ല. കാരണം പ്രൊഫഷണലുകളായ ഞങ്ങൾ കായികരംഗത്ത് തിരക്കുള്ളവരും രണ്ടു രാജ്യങ്ങളിൽനിന്നുള്ളവരുമാണ്. ഞങ്ങൾക്ക് സമയവുമായി മല്ലടിക്കേണ്ടിയും പൊരുത്തപ്പെടേണ്ടിയും വരും. ഇതുവരെയും ഞങ്ങൾ ഭംഗിയായി അത് കൈകാര്യം ചെയ്തു. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവുമില്ല.' എന്നാണ് സാനിയ പറഞ്ഞത്. തുടർന്ന് ജൂലൈയിൽ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ചിത്രം ഇപ്പോൾ പേജിൽനിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഈദ് പെരുന്നാളിന് സാനിയ ഹൈദരാബാദിലെ കുടുംബവീട്ടിൽ ആഘോഷം നടത്തിയപ്പോൾ ഷൊയ്ബ് തിരഞ്ഞെടുത്തത് സിയാൽക്കോട്ടിൽ അമ്മയ്‌ക്കൊപ്പം ഒത്തുചേരാനുള്ള അവസരമാണ്. ഇതും ഗോസിപ്പുകാർ ആഘോഷമാക്കിയിരുന്നു.