നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച രണ്ട് ചിത്രങ്ങളുടെ സംവിധായകനെനെ്ന നിലയിൽ ബോളിവുഡിലെ താരമാണിപ്പോൾ പ്രഭുദേവ. പോക്കിരിയുടെ ഹിന്ദി പതിപ്പ് വാണ്ടഡിലൂടെ ബോളിവുഡിലേക്ക് പ്രവേശിച്ച പ്രഭിവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനിടെ ജീവിതസഖിയാക്കാൻ തീരുമാനിച്ച നയൻതാരയുമായി വഴി പിരിയേ#േണ്ടിയും വന്നു പ്രഭുവിന്. വിവാഹത്തിന്റെ വക്കിൽ നിന്നും വഴിപിരിയേണ്ടി വന്നത് രണ്ടും പേർക്കും വേദനകളാണ് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ പ്രഭുവും നയൻസും വേദനകൾ മറന്ന് പുതിയ ജീവിതത്തിന് തുടക്കമിട്ടു കഴിഞ്ഞുവെന്നാണ് ബോളിവുഡിലെയും കോളിവുഡിലേയും അണിയറ സംസാരം.

നയൻസിനെ പിരിഞ്ഞതിന്റെ വേദനയിൽ പ്രഭുവിന് ആശ്വാസം പകർന്നത് ബോളിവുഡിലെ പുതിയ സെൻസേഷൻ സൊനാക്ഷി സിൻഹയാണെന്നാണ് ബോളിവുഡ് പാപ്പരാസികൾ പറയുന്നത. പ്രഭുവിന്റെ പുതിയ കാമുകി എന്ന റോളാണ് പാപ്പരാസികൾ സൊനാക്ഷിക്ക് ചാർത്തിക്കൊടുത്തിരിക്കുന്നത്. വാണ്ടഡിന് ശേഷം പ്രഭു ഒരുക്കിയ റൗഡി റാത്തോഡ് സൂപ്പർഹിറ്റായിരുന്നു. നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിലെ നായികയായിരുന്നു സൊനാക്ഷി.

ഹിന്ദിയിലെ സൂപ്പർ നായിക സൊനാക്ഷി സിൻഹയുമായി പ്രഭുദേവ കടുത്ത പ്രണയത്തിലാണെന്നാണ് പാപ്പരാസികൾ പറയുന്നത്. 'റൗഡി റാത്തോഡ്‌ന' എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോളിവുഡിലെ പല ആഘോഷപ്പാർട്ടികളിലും പ്രഭു-സൊനാക്ഷി ജോഡി കറങ്ങിനടക്കുകയാണത്രെ.

ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്‌നൻ സിൻഹയുടെ മകളാണ് സൊനാക്ഷി സിൻഹ. 'ദബാംഗ്‌ന' എന്ന മെഗാഹിറ്റിലൂടെയാണ് സൊനാക്ഷി ബോളിവുഡിൽ തരംഗമായി മാറിയത്. നയൻതാരയുമായുള്ള ബന്ധം മുറിഞ്ഞ് ദുഃഖാർത്തനായി മാറിയ പ്രഭുദേവയ്ക്ക് സൊനാക്ഷി വലിയ ആശ്വാസമായി മാറുകയായിരുന്നു എന്നാണ് ഹിന്ദി സിനിമാലോകത്ത് അടക്കിയുള്ള സംസാരം.

ബാംഗ്ലൂരിൽ ഐപിഎൽ മത്സരങ്ങൾ നടക്കുമ്പോൾ പ്രഭുദേവയും സൊനാക്ഷിയും സ്റ്റേഡിയത്തിൽ ഒരുമിച്ചെത്തിയതും ഗോസിപ്പുകോളങ്ങളിൽ ഇടംപിടിച്ചുരുന്നു. തമിഴ് മെഗാഹിറ്റ് 'സംതിങ് സംതിങ് ഉനക്കും എനക്കുംന' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകളിലാണ് പ്രഭുദേവയിപ്പോൾ.

അതേസമയം സൊനാക്ഷിയുമായുള്ള പ്രണയകഥകൾ ഹിന്ദിപാപ്പരാസികൾ ആഘോഷമാക്കുമ്പോൾ തമിഴകത്ത് കൊഴുക്കുന്നത് മറ്റൊരു ഗോസിപ്പാണ്. പ്രഭുദേവയുമായി പിരിഞ്ഞ നയൻതാരയ്ക്ക് കൂട്ടായി മുൻ കാമുകൻ ചിമ്പുവെത്തിയെന്നതാണ് ചൂടുള്ള വാർത്തകൾ. ഒരിക്കൽ പിണങ്ങിപിരിഞ്ഞ ഇരുവരും പരസ്പരം താങ്ങും തണലുമായി ഇപ്പോൾ അടുത്തിരിക്കയാണെന്നാണ് കോളിവുഡ് പാപ്പരാസികൾ പറയുന്നത്. നയൻസും ചിമ്പുവും ഹൈദരാബാദിലെ നിശാപാർട്ടികളിൽ കറങ്ങി നടക്കുകയാണ്‌ന്നൊണ് പാപ്പരാസികൾ പറയുന്നത്.