- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതെരഞ്ഞെടുപ്പിൽ മുലായത്തിന് തിരിച്ചടി; 12ൽ ഏഴും നേടി ബിജെപിക്ക് തകർപ്പൻ വിജയം; കോൺഗ്രസിന്റെ വിജയവും ലാലുവിന്റെ രണ്ടാം സ്ഥാനവും മഹാസഖ്യത്തിന്റെ വാതിൽ തുറക്കും; അസഹിഷ്ണത വിവാദത്തെ പോളിങ് ബൂത്തിൽ തോൽപ്പിച്ച സന്തോഷത്തിൽ മോദി
ലഖ്‌നോ: ഇന്ത്യയുടെ ഭരണചക്രം നിയന്ത്രിക്കുന്നിൽ നിർണ്ണായകമായ പങ്ക് ഉത്തർപ്രദേശ് വഹിക്കാറുണ്ട്. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് പലപ്പോഴും ഉത്തർപ്രദേശിലെ രാഷ്ട്രീയ ചലനങ്ങളാണ്. നിലവിൽ ഭരണകക്ഷിയായ മുലായം സിങ് യാദവിന്റെ സമാജ് വാദി പാർട്ടിക്ക് നിയമസഭയിൽ അടിതെറ്റുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശ് ലക്ഷ്
ലഖ്‌നോ: ഇന്ത്യയുടെ ഭരണചക്രം നിയന്ത്രിക്കുന്നിൽ നിർണ്ണായകമായ പങ്ക് ഉത്തർപ്രദേശ് വഹിക്കാറുണ്ട്. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് പലപ്പോഴും ഉത്തർപ്രദേശിലെ രാഷ്ട്രീയ ചലനങ്ങളാണ്. നിലവിൽ ഭരണകക്ഷിയായ മുലായം സിങ് യാദവിന്റെ സമാജ് വാദി പാർട്ടിക്ക് നിയമസഭയിൽ അടിതെറ്റുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശ് ലക്ഷ്യമിട്ട് അമിത്ഷായും സംഘവും നടത്തിയ നീക്കങ്ങൾ ഫലം കാണുന്നു എന്ന സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം നേടി.
ഭരണകക്ഷിയായ സമജ്‌വാദി പാർട്ടിയെ തോൽപ്പിച്ചാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്. ഡിയോബാന്ദ് മണ്ഡലം സമാജ്‌വാദി പാർട്ടിയഇൽ നിന്ന് കോൺഗ്രസും പിടിച്ചെടുത്തു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുക്കാനിരിക്കേ ഈ തോൽവി സമാജ്‌വാദി പാർട്ടിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2013ൽ 60 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പതിനായിരക്കാണക്കിന് പേർക്ക് വീടു നഷ്ടപ്പെട്ടിരുന്നു. കലാപത്തിനു മാസങ്ങൾക്കു ശേഷം 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിക്കായിരുന്നു ഭൂരിപക്ഷം.
അതേസമയം, ഫൈസാബാദിൽ സമാജ്‌വാദ് പാർട്ടി സ്ഥാനാർത്ഥി ആനന്ദ്‌സെൻ യാദവ് വിജയിച്ചു. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി രണ്ടാം സ്ഥാനത്തുണ്ട്. ബിജെപി ഇവിടെ നാലാമതാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ ബിഹാർ മോഡലിൽ ബിജെപിയെ ചെറുക്കാൻ മഹാസഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങളും ഉത്തർപ്രദേശിൽ നടക്കുമെന്ന കാര്യം ഉറപ്പാണ്. ലാലുവിന്റെ രണ്ടാം സ്ഥാനവും കോൺഗ്രസിന്റെ വിജയവും നൽകുന്നത് ഈ ചിത്രം തന്നെയാണ്.
ഇത് കൂടാതെ അസഹിഷ്ണുതാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ബിജെപി. വിവിധ സംസ്ഥാന നിയമസഭകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് നേട്ടമാണ് കൈവരിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന 12 മണ്ഡലങ്ങളിൽ ഏഴും എൻ.ഡി.എയ്ക്ക് ലഭിച്ചു. സഖ്യത്തിന്റെ അഭിമാനാർഹമായ പരിശ്രമത്തിന്റെ ഫലമാണിതെന്ന് ഫലത്തെക്കുറിച്ചുള്ള ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി. വികസനത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വാസമർപ്പിക്കുകയാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ജനം. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം മോദി ട്വിറ്ററിൽ കുറിച്ചു.
കർണ്ണാടകയിലെ മൂന്ന് സീറ്റുകളിൽ രണ്ടിലും ബിജെപി ജയിച്ചു. സാമാജികർ മരിച്ചതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, നേരത്തേയുണ്ടായിരുന്ന എണ്ണം നിലനിർത്താനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. നേരത്തെയുണ്ടായിരുന്ന രണ്ടിൽ ഒരെണ്ണം കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്നപ്പോൾ കോൺഗ്രസിൽ നിന്ന് ഒരെണ്ണം പിടിച്ചെടുത്തു. മദ്ധ്യപ്രദേശിൽ, 2013ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച ശേഷം ബിജെപിയിൽ ചേർന്ന നാരായൺ ത്രിപതി പുതിയ പാർട്ടിയുടെ പിന്തുണയിൽ വിജയിച്ചു. ശിവസേന, അകാലിദൾ, രാഷ്ട്രീയ ലോക് സമതാ പാർട്ടി(ആർ.എൽ.എസ്‌പി) എന്നിവർ യഥാക്രമം മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിലെ ഓരോ സീറ്റിൽ വിജയിച്ചു. സഹതാപവോട്ടാണ് ആർ.എൽ.എസ്‌പിക്ക് തുണയായത്.



