മിഴ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുലി. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷൻ വർക്കുകൾ തീർത്ത് ചിത്രം റീലിസിന് ഒരുങ്ങുകയാണ്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഷൂട്ട് തുടങ്ങിയ അന്ന് മുതൽ വാർത്തകളിൽ നിറയുന്നതാണ്. ഒപ്പം ലൊക്കേഷൻ സ്റ്റിൽസും ലീക്കായതും വാർത്തായയിരുന്നു. ഇപ്പോൾ കേൾക്കുന്നത് മറ്റൊരു വിശേഷമാണ്.

ചി്ത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ശ്രീദേവി കാരണം പുലിയുടെ ഷൂട്ടിങ് കുറച്ചുസമയം നിർത്തിവയ്‌ക്കേണ്ടിവന്നുവന്നതാണ് സെറ്റിൽ നിന്ന് പരക്കുന്ന ഗോസിപ്പ്. ശ്രീദേവി മകൾ ജാൻവിക്കൊപ്പം പുലിയുടെ ഷൂട്ടിംഗിന് എത്തിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. യൂണിറ്റ് അംഗങ്ങളിൽ ആരോ ജാൻവിയുടെ ഫോട്ടോയെടുത്തു. ഇത് ശ്രീദേവി പ്രശ്‌നമാക്കി. ഷൂട്ടിങ് നിർത്തിവയ്ക്കാനും അനുവാദമില്ലാതെ ഫോട്ടെയെടുത്ത ആളെ കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു. ഒടുവിൽ ആളെ കണ്ടെത്തുകയും മൊബൈലിൽ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അതിന് ശേഷമാണത്ര ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് കോളിവുഡ് മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്ന ഗോസിപ്പ്.

ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹൻസികയും ശ്രുതി ഹാസനുമാണ് നായികമാർ. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങൾ. ദേവി ശ്രീപ്രസാദ് ആണ് സംഗീതസംവിധായകൻ. നടരാജൻ സുബ്രഹ്!മണ്യൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രം സെപ്റ്റംബർ 17ന് തിയേറ്ററിലെത്തും.