- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് നിരസിക്കാൻ സ്ത്രീകൾക്ക് അവസരം നൽകുമോയെന്ന് സുപ്രീംകോടതി; നിക്കാഹ് നാമയിലെ വിവാഹ കരാറിൽ സ്ത്രീക്കും അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി വ്യക്തിനിയമ ബോർഡ്; മാറ്റങ്ങൾക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കപിൽ സിബൽ
ന്യൂഡൽഹി: മുത്തലാഖ് നിരസിക്കാൻ സ്ത്രീകൾക്ക് അവസരം നൽകുമോയെന്ന് മുസ്‌ളീം വ്യക്തി നിയമ ബോർഡിനോട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. മുത്തലാഖ് സംബന്ധിച്ച കേസിൽ ഇന്ന് വാദം നടക്കുന്നതിനിടെയാണ് മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ ചോദിച്ചത്. മുസ്‌ളീം സമുദായത്തിലെ വിവാഹം ഒരു കരാർ ആണെന്നും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നിരവധി വ്യവസ്ഥകൾ നിക്കാഹ് നാമയിൽ ഉണ്ടെന്നും ഇന്നലെ വ്യക്തിനിയമ ബോർഡ് കോടതിയിൽ അറിയിച്ചിരുന്നു. വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സ്ത്രീക്ക് നാല് ഓപ്ഷനുകൾ സ്വീകരിക്കാൻ അനുമതിയുണ്ടെന്നും സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഉൾപ്പെടെ അനുമതിയുണ്ടെന്നുമായിരുന്നു വാദം. തലാഖ് നടക്കുമ്പോൾ ഉയർന്ന മെഹർ ചോദിച്ചുവാങ്ങാനുൾപ്പെടെ സ്ത്രീക്ക് അവകാശമുണ്ടെന്നായിരുന്നു മറ്റെരു വാദം. മുസ്ലിം സമുദായം 1400 വർഷമായി പിന്തുടരുന്ന വിവാഹമോചന രീതിയാണ് മുത്തലാഖ് എന്നും അതിൽ മാറ്റം വരുത്താൻ ആഗ്രഹമുണ്ടെ

ന്യൂഡൽഹി: മുത്തലാഖ് നിരസിക്കാൻ സ്ത്രീകൾക്ക് അവസരം നൽകുമോയെന്ന് മുസ്‌ളീം വ്യക്തി നിയമ ബോർഡിനോട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. മുത്തലാഖ് സംബന്ധിച്ച കേസിൽ ഇന്ന് വാദം നടക്കുന്നതിനിടെയാണ് മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ ചോദിച്ചത്.
മുസ്‌ളീം സമുദായത്തിലെ വിവാഹം ഒരു കരാർ ആണെന്നും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നിരവധി വ്യവസ്ഥകൾ നിക്കാഹ് നാമയിൽ ഉണ്ടെന്നും ഇന്നലെ വ്യക്തിനിയമ ബോർഡ് കോടതിയിൽ അറിയിച്ചിരുന്നു.
വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സ്ത്രീക്ക് നാല് ഓപ്ഷനുകൾ സ്വീകരിക്കാൻ അനുമതിയുണ്ടെന്നും സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഉൾപ്പെടെ അനുമതിയുണ്ടെന്നുമായിരുന്നു വാദം. തലാഖ് നടക്കുമ്പോൾ ഉയർന്ന മെഹർ ചോദിച്ചുവാങ്ങാനുൾപ്പെടെ സ്ത്രീക്ക് അവകാശമുണ്ടെന്നായിരുന്നു മറ്റെരു വാദം.
മുസ്ലിം സമുദായം 1400 വർഷമായി പിന്തുടരുന്ന വിവാഹമോചന രീതിയാണ് മുത്തലാഖ് എന്നും അതിൽ മാറ്റം വരുത്താൻ ആഗ്രഹമുണ്ടെന്നും അതിന് കൂടുതൽ സമയംവേണമെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഇത്രയും കാലമായി പിന്തുടരുന്ന ആചാരം ഇസ്ലാം വിരുദ്ധമാണെന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും മുത്തലാഖ് നല്ല ആചാരമാണെന്ന് പറയുന്നില്ലെന്ന് വ്യക്തി നിയമ ബോർഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുത്താലാഖ് എന്നെന്നും അങ്ങനെ തന്നെ തുടരണമെന്ന അഭിപ്രായവുമില്ല.
എന്നാൽ, മാറ്റം സ്വയം കൊണ്ടുവരേണ്ടതാണ്. മാറണമെന്ന് ഞങ്ങൾക്കും (ബോർഡ്) ആഗ്രഹമുണ്ട്. ബാഹ്യ ഇടപെടലുകളിലൂടെ മാറ്റങ്ങൾ അടിച്ചേല്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി മാറ്റം കൊണ്ടുവരാനാവില്ല. മാറ്റത്തിന് സമയം അനുവദിക്കുകയാണ് വേണ്ടതെന്നും കപിൽ സിബൽ വാദിച്ചിരുന്നു.

