- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സുരക്ഷകളും സൗകര്യങ്ങളും വർദ്ധിപ്പിച്ച് ഇസാ ടൗൺ നവീകരണം പൂർത്തിയായി; പ്രതീക്ഷകളോടെ മലയാളി വ്യാപാരികളും
മനാമ: സുരക്ഷ മുൻ കരുതലുകളുടെ അപര്യാപ്തയെ തുടർന്ന് മലയാളികളുടെതടക്കം നിരവധി പേരുടെ കടകൾ കത്തി നശിച്ച ഇസാ ടൗൺ സൂക്ക് നവീകരണം പൂർത്തിയാക്കി കച്ചവടത്തിന് തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും കച്ചവടത്തിന് കൂടുതൽ സൗകര്യങ്ങളും നവീകരിച്ച സൂക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്ല
മനാമ: സുരക്ഷ മുൻ കരുതലുകളുടെ അപര്യാപ്തയെ തുടർന്ന് മലയാളികളുടെതടക്കം നിരവധി പേരുടെ കടകൾ കത്തി നശിച്ച ഇസാ ടൗൺ സൂക്ക് നവീകരണം പൂർത്തിയാക്കി കച്ചവടത്തിന് തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും കച്ചവടത്തിന് കൂടുതൽ സൗകര്യങ്ങളും നവീകരിച്ച സൂക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്ലാനിങ് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.വിൽപ്പന വസ്തുക്കളുടെ പ്രദർശനത്തിനായി പ്രത്യേക സൗകര്യങ്ങളും കൂടുതൽ പാർക്കിങ് ഏരിയകളും സുരക്ഷാ സംവിധാനങ്ങളും സൂക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
സൂക്കിൽ അടുത്തകാലങ്ങളിലായി തീപിടുത്തങ്ങൾ നടന്നിരുന്നു..ഇതിന്റെ പശ്ചാത്തലത്തിലാണ് ബഹ്‌റിൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളൊരുക്കി സൂക്ക് നവീകരിക്കാൻ തീരുമാനിച്ചത്. ഫർണീച്ചറുകൾ കാർപ്പെറ്റുകൾ തുണിത്തരങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തിയിരുന്ന സൂക്കിലെ മലയാളികളുടെതടക്കം നിരവധി പേരുടെ കടകൾ തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു.