- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലാകെ അരാജകത്വം; കൂലികൊടുക്കാൻ കാശില്ലാതെ പണികൾ എല്ലാം നിന്നു; എങ്ങും പട്ടിണി; ഇതിത്ര ഭീകരം ആകുമെന്ന് കരുതിയില്ല; എന്റെ പോസ്റ്റിന് പൊങ്കാലയിട്ടവരെ കാണാനില്ല; ഒരു മാസംപോയിട്ട് ഒരാഴ്ചപോലും ജനം ഇത് സഹിക്കില്ലെന്ന് തോമസ് ഐസക്; മോദി നാട്ടിലെത്തണമെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യം
തിരുവനന്തപുരം: കറൻസി നിരോധനം ഇത്രയും ഭീകരാവസ്ഥ നാട്ടിൽ സൃഷ്ടിക്കുമെന്ന് താൻപോലും കരുതിയിെേല്ലന്നും ജയ്റ്റ്‌ലി പറയുന്നതുപോലെ ഒരു മാസം പോയിട്ട് ഒരാഴ്ചപോലും ജനങ്ങൾ ഈ പീഡനം സഹിക്കില്ലെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കറൻസി നിരോധനം തിരക്കിട്ട് നടപ്പാക്കിയെന്നും സാവകാശം നൽകാമായിരുന്നുവെന്നും ഇതുകൊണ്ട് വൻതുകകൾ വിദേശങ്ങളിലും മറ്റും നിക്ഷേപിച്ച കള്ളപ്പണക്കാരെ ഒരുചുക്കും ചെയ്യാനാവില്ലെന്നും വ്യക്തമാക്കി നേരത്തേ തന്നെ കറൻസി നിരോധനം വന്നതിന് പിന്നാലെ തോമസ് ഐസക് രംഗത്തെത്തിയിരുന്നു. ഇതിനെ നിരവധി പേർ വിമർശിക്കുകയും ചെയ്തു. കള്ളപ്പണത്തിനെതിരെ മോദി കൈക്കൊണ്ട തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നു പറഞ്ഞായിരുന്നു വിമർശനം. പക്ഷേ, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നിരോധനത്തെ തുടർന്ന് ജനങ്ങൾ നാലുദിവസത്തിലേറെയായി തേരാപ്പാരാ അലയുന്ന്ത് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഐസക് വീണ്ടും രംഗത്തെത്തുന്ന്. നാട്ടിലാകെ അരാജകത്വമായെന്നും എല്ലാ പണികളും നിലച്ചുവെന്നും വ്യക
തിരുവനന്തപുരം: കറൻസി നിരോധനം ഇത്രയും ഭീകരാവസ്ഥ നാട്ടിൽ സൃഷ്ടിക്കുമെന്ന് താൻപോലും കരുതിയിെേല്ലന്നും ജയ്റ്റ്‌ലി പറയുന്നതുപോലെ ഒരു മാസം പോയിട്ട് ഒരാഴ്ചപോലും ജനങ്ങൾ ഈ പീഡനം സഹിക്കില്ലെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കറൻസി നിരോധനം തിരക്കിട്ട് നടപ്പാക്കിയെന്നും സാവകാശം നൽകാമായിരുന്നുവെന്നും ഇതുകൊണ്ട് വൻതുകകൾ വിദേശങ്ങളിലും മറ്റും നിക്ഷേപിച്ച കള്ളപ്പണക്കാരെ ഒരുചുക്കും ചെയ്യാനാവില്ലെന്നും വ്യക്തമാക്കി നേരത്തേ തന്നെ കറൻസി നിരോധനം വന്നതിന് പിന്നാലെ തോമസ് ഐസക് രംഗത്തെത്തിയിരുന്നു. ഇതിനെ നിരവധി പേർ വിമർശിക്കുകയും ചെയ്തു. കള്ളപ്പണത്തിനെതിരെ മോദി കൈക്കൊണ്ട തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നു പറഞ്ഞായിരുന്നു വിമർശനം.
പക്ഷേ, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നിരോധനത്തെ തുടർന്ന് ജനങ്ങൾ നാലുദിവസത്തിലേറെയായി തേരാപ്പാരാ അലയുന്ന്ത് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഐസക് വീണ്ടും രംഗത്തെത്തുന്ന്. നാട്ടിലാകെ അരാജകത്വമായെന്നും എല്ലാ പണികളും നിലച്ചുവെന്നും വ്യക്തമാക്കുന്ന തോമസ് ഐസക് കറൻസി നിരോധനം അടിയന്തിരമായി റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നാടുചുറ്റൽ അവസാനിപ്പിച്ച് തിരിച്ചെത്തണമെന്നും ഈ മാസം മുഴുവൻ നിരോധിച്ച കറൻസി കടകളിലും മറ്റും സ്വീകരിക്കാൻ അനുവാദം നൽകണമെന്നും ഐസക് ആവശ്യപ്പെടുന്നു. ഇങ്ങനെ ചെയ്താൽ കള്ളപ്പണം ഒഴുകുമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് വ്യക്തമാക്കി ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് ഐസകിന്റെ ഫെയ്‌സ് ബുക്കിലൂടെയുള്ള പ്രതികരണം;
ധനമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ രൂപം:
ഞാൻ പോലും ഇതിത്ര ഭീകരം ആവുമെന്ന് കരുതിയില്ല. നാട്ടിലാകെ അരാജകത്വം ആയി. കൂലി കൊടുക്കാൻ കാശില്ലാത്തതുകൊണ്ട് പണികൾ എല്ലാം നിന്നു. പണിയും കൂലിയും ഇല്ലാത്തതുകൊണ്ട് അവരുടെ വീടുകൾ പട്ടിണിയായി. ആളുകളുടെ മുഖ്യ തൊഴിൽ ബാങ്കിന് മുന്നിൽ ക്യൂ നിൽക്കൽ ആണ്, ഏറിയാൽ നാലായിരം രൂപ പിൻവലിക്കാം. ഇന്ന് കാപ്പി കുടിക്കാൻ പല പതിവ് ഹോട്ടലുകളിലും ഞാൻ ചെല്ലുമ്പോൾ പൂട്ടിയിരിക്കുന്നു. കടകൾ തുറന്നിട്ട് എന്തിനെന്നാണ് പല വ്യാപാരികളും ചോദിക്കുന്നത് അതുകൊണ്ട് ചൊവ്വാഴ്ച മുതൽ അവർ അനിശ്ചിതകാല കടയടപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പല കല്യാണങ്ങളും നാട്ടിൽ മാറ്റിവച്ചു കഴിഞ്ഞു . ഇങ്ങനെ ജനം പെരുവഴിയിൽ അലയുമ്പോഴാണ് ഉള്ള സഹകരണ ബാങ്കുകൾ കൂടി പൂട്ടിക്കാൻ ബിജെപിക്കാർ ഇറങ്ങിയിരിക്കുന്നത്. സഹകരണ ബാങ്കിൽ കള്ളപ്പണം ആരെങ്കിലും ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രണ്ടാഴ്ച കഴിഞ്ഞാലും അതവിടെ തന്നെ കാണുമല്ലോ. ഇപ്പോൾ താന്നെ അത് പൂട്ടിക്കണോ. ഏതായാലും സംഘികൾ എല്ലാം മാളത്തിൽ ഒളിച്ചു. എന്റെ പോസ്റ്റിനു കീഴിൽ വന്നു പൊങ്കാല ഇട്ട ആയിരങ്ങളുടെ പൊടി പോലും ഇപ്പോൾ കാണാൻ ഇല്ല. ഇനിയിപ്പോൾ കേന്ദ്ര സർക്കാർ എന്താണ് അടിയന്തിരമായി ചെയ്യേണ്ടത് ?
1. പ്രധാനമന്ത്രി നാട് ചുറ്റൽ അവസാനിപ്പിച്ചു ഡൽഹിയിൽ തിരിച്ചെത്തണം. ജയ്റ്റ്‌ലി പറയുന്നത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഇങ്ങനെ തന്നെ ആയിരിക്കും കാര്യങ്ങൾ എന്നാണ്, എങ്കിൽ അടിയന്തിരമായി ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്, അതുകൊണ്ടാണ് മോദി തിരിച്ചു വരണം എന്ന് പറയുന്നത്.
2 മുപ്പതാം തീയതി വരെയെങ്കിലും റദ്ധാക്കിയ നോട്ടുകൾ കടക്കാർക്കും മറ്റും സ്വീകരിക്കാം എന്നും കൂലി ആയും മറ്റും കൊടുക്കാമെന്നും പ്രഖ്യാപിക്കുക. മുപ്പതാം തീയതി ആവുമ്പോഴേക്കും പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ വിതരണ സംവിധാനത്തിൽ കുറ്റമറ്റ രീതിയിൽ എത്തിക്കാം, അതോടെ പഴയ നോട്ടുകൾ പൂർണമായി റദ്ദാക്കാം.
3 സ്വർണ്ണക്കടക്കാരും ആഡംബര വസ്തുക്കളുടെ വിൽപ്പനക്കാരും ഒരു ലക്ഷത്തിന് മേൽ ഇടപാട് നടത്തുന്ന എല്ലാവരുടെയും കെ വൈ സി വിവരങ്ങൾ സൂക്ഷിക്കണമെന്ന് ഉത്തരവ് ഇറക്കുക. ആരെങ്കിലും കള്ളപ്പണം വെളുപ്പിക്കാൻ പോയാൽ അവരെ പിന്നീട് പിടിക്കാൻ പ്രയാസം ഉണ്ടാവില്ല. ഇതനുവദിച്ചാൽ കള്ളപ്പണക്കാർ ചെറുതുകകൾ ആയി സാധനങ്ങൾ വാങ്ങിച്ചു കള്ളപ്പണം വെളുപ്പിക്കും എന്നാണ് പലരുടെയും പേടി. അതിപ്പോഴും തടസ്സമില്ലാതെ നടക്കുന്നുണ്ട് . കള്ളപ്പണം ഒരു ലക്ഷം രൂപ വച്ച് ബാങ്ക് അക്കൗണ്ടിൽ അടച്ച് കമ്മീഷൻ അടിസ്ഥാനത്തിൽ വെളുപ്പിച്ചു തരാൻ ഒത്തിരി പേരുണ്ടാവും, ഇതല്ലേ ഇപ്പോഴും നടക്കുന്നത്.
4 സംസ്ഥാന ട്രെഷറി , സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ പബ്ലിക്ക് യൂട്ടിലിറ്റികൾ ഇവയെ സാധാരണ ഗതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുക . ഇവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുക .ജയ്റ്റ്‌ലി പറയുന്നത് പോലെ ഒരു മാസം പോയിട്ട് ഒരാഴ്ച പോലും ജനങ്ങൾ ഇത് സഹിക്കില്ല. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്.