കുവൈറ്റ്: കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ച നിർധനരായ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ കുടുംബത്തിന് ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട് ഗ്രൂപ്പുമായി സഹകരിച്ച് ധനസഹായം നൽകാനുള്ള ഇന്ത്യൻ എംബസിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറിയേറ്റ് ഭാരവാഹികൾ അറിയിച്ചു.

എംബസിയുടെ തീരുമാനം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുമെന്നും ഭാവിയിൽ എംബസ്സിയുടെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും ഐ.ഐ. സി. കുവൈത്തിന്റെ അകമഴിഞ്ഞ സഹായം വാഗ്ദാനം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.