- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചറിവിന്റെ പാഠങ്ങൾ പകർന്ന് ഇസ്‌കോൺ 2016 സമാപിച്ചു
കുവൈത്ത് (ഖുർതുബ): കൗമാരത്തിന്റെ കൗതുകങ്ങളിൽ കാലിടറാതെ ലക്ഷ്യബോധത്തോടെ മുന്നേറി സ്വന്തത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഉത്തമ പൗരന്മാരായി പരിവർത്തിപ്പിക്കാൻ വേണ്ട തിരിച്ചറിവും മൂല്യബോധവും പകർന്നു നല്കിക്കൊണ്ട് അഞ്ചാം ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോണ്ഫറൻസ് (ഇസ്‌കോൺ 2016) ശനിയാഴ്ച വൈകുന്നേരം ഖുർതുബയിൽ സമാപിച്ചു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയ വത്കരിക്കാനും മുസ് ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽഭീകരവാദവും രാജ്യദ്രോഹവുമാരോപിച്ച് ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളെ ഒരു പ്രമേയത്തിലൂടെ സമ്മേളനം അപലപിച്ചു. നജീബ് അഹ്മദ് എന്ന വിദ്യാർത്ഥിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. രണ്ടാം ദിവസത്തെ ശില്പശാല ഇന്ത്യൻ എമ്പസി അഡ്‌മിൻ & എഡുക്കേഷൻ അറ്റാച്ച് സഞ്ജീവ് സക്കാനി ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറക്ക് ശരിയായ ദിശാബോധം നല്കാൻ കുവൈത്ത് കേരള ഇസ്വ് ലാഹി സെന്റർ വർഷാവർഷം സംഘടിപ്പിക്കുന്ന ഇസ്‌കോൺ ഉപകാരപ്പെടുന്നതായി അദ്ദേഹം നിരീക്ഷിച്ചു. കെ.ക
കുവൈത്ത് (ഖുർതുബ): കൗമാരത്തിന്റെ കൗതുകങ്ങളിൽ കാലിടറാതെ ലക്ഷ്യബോധത്തോടെ മുന്നേറി സ്വന്തത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഉത്തമ പൗരന്മാരായി പരിവർത്തിപ്പിക്കാൻ വേണ്ട തിരിച്ചറിവും മൂല്യബോധവും പകർന്നു നല്കിക്കൊണ്ട് അഞ്ചാം ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോണ്ഫറൻസ് (ഇസ്‌കോൺ 2016) ശനിയാഴ്ച വൈകുന്നേരം ഖുർതുബയിൽ സമാപിച്ചു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയ വത്കരിക്കാനും മുസ് ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽഭീകരവാദവും രാജ്യദ്രോഹവുമാരോപിച്ച് ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളെ ഒരു പ്രമേയത്തിലൂടെ സമ്മേളനം അപലപിച്ചു. നജീബ് അഹ്മദ് എന്ന വിദ്യാർത്ഥിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടാം ദിവസത്തെ ശില്പശാല ഇന്ത്യൻ എമ്പസി അഡ്‌മിൻ & എഡുക്കേഷൻ അറ്റാച്ച് സഞ്ജീവ് സക്കാനി ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറക്ക് ശരിയായ ദിശാബോധം നല്കാൻ കുവൈത്ത് കേരള ഇസ്വ് ലാഹി സെന്റർ വർഷാവർഷം സംഘടിപ്പിക്കുന്ന ഇസ്‌കോൺ ഉപകാരപ്പെടുന്നതായി അദ്ദേഹം നിരീക്ഷിച്ചു. കെ.കെ.ഐ.സി നടത്തുന്ന എല്ലാ നല്ലപ്രവര്ത്തനങ്ങൾക്കും കുവൈത്തിലെ ഇന്ത്യൻ എമ്പസിയുടെ പിന്തുണയും സഞ്ജീവ് സക്കാനി വാഗ്ദാനം ചെയ്തു. ഫിമ പ്രസിഡണ്ട് ഇഫ്തികാർ അഹ്മദ് ആശംസകളർപിച്ചു സംസാരിച്ചു.
കെ.കെ.ഐ.സി പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ച ഉദ്ഘാടന സെഷനിൽ ജനറൽ സെക്രട്ടറി ടി.പി. അബ്ദുല്ലത്തീഫ് സ്വാഗതം ആശംസിച്ചു. കിസ്മ് പ്രസിഡണ്ട് പി.എൻ അബ്ദുറഹിമാൻ, കെ.കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അസ്‌ലം കാപ്പാട് എന്നിവർ പ്രസീഡിയം അലങ്കരിച്ചു. ഇഹ് യാഉത്തുറാസ് ഇസ് ലാമി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ ശില്പശാലയിൽ നാനൂറോളം വിദ്ദ്യാർത്ഥികൾ പങ്കെടുത്തു.
വിവിധ സെഷനുകളിലായി നടന്ന ശില്പശാലയില് രാവിലെ നടന്ന ഇംഗ്ലീഷ് സെഷനിൽ Planning your career for better tomorrow എന്ന വിഷയത്തിൽ മുഹമ്മദ് അഫ്‌സൽ (സിജി, ഖത്തര്), Self Confidence എന്ന വിഷയത്തിൽ സാല്മിയ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂള് പ്രിൻസിപ്പാൽ വിനുമോൻ Matters of Faith എന്ന വിഷയത്തിൽ ശൈഖ് അഹ് മദ് അല് റൂമി എന്നിവർ ക്ലാസ്സുകളെടുത്തു.
മലയാളി വിദ്യാര്ത്ഥികൾക്ക് വേണ്ടി മാത്രമായി നടത്തിയ രണ്ടാമത് സെഷനിൽ ഭയപ്പെടേണ്ട അല്ലാഹു നമ്മുടെ കൂടയുണ്ട് എന്ന വിഷയത്തിൽ അർഷദ് താനൂർ, ഇസ്ലാം യുക്തി ഭദ്രം, നിത്യ പ്രസക്തം എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരി, നന്മയുടെ പതാകവാഹകാരവുക എന്ന വിഷയത്തിൽ താജുദ്ദീൻ സ്വലാഹി എന്നിവരും ക്ലാസുകളുടെത്തപ്പോൾ നോൺ മലയാളി സെഷനിൽ Purpose of Life എന്ന വിഷയത്തിൽ ശൈഖ് മുഹമ്മദ് നഖ് വി, Islamic Life skill എന്ന വിഷയത്തിൽ അഷ്‌റഫ് മദനി എകരൂൽ, Qad'r എന്ന വിഷയത്തിൽ അബ്ദുറഹിമാൻ അബ്ദുല്ലത്തീഫ് എന്നിവർ ക്ലാസ്സുകളെടുത്തു.
രണ്ട് ദിവസമായി നടന്ന സമ്മേളനത്തിന്റെ പ്രോഗ്രാം, കൺവീനർ സുനാഷ് ഷുകൂർ നിയന്ത്രിച്ചു. കിസ്മ് ജനറൽ സെക്രട്ടറി നിമിൽ ഇസ്മാഈൽ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.