കുവൈത്ത് സിറ്റി: യാത്രാവിലക്ക് നീങ്ങിയാൽ കുവൈറ്റിലേക്ക്തിരിച്ചുവരാനിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക്ഇന്ത്യയിൽനിന്നുംവക്‌സിൻ സ്വീകരികുന്നതുമായി ബന്ധപെട്ട അവ്യക്തതകൾനീക്കണമെന്ന് ഇന്ത്യൻ സോഷ്യൾ ഫോറം കുവൈത്ത്. ഈ ആവശ്യം ഉന്നയിച്ച്കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പ്രവാസികാര്യ വകുപ്പ് എന്നിവർക്ക് സോഷ്യൾ ഫോറം നിവേദനംനല്കി.

കുവൈത്തിൽ നിലവിൽ വിതരണംചെയ്തുകൊ???ിരിക്കുന്ന ഫൈസർ,അസ്ട്രസെനക്ക, മൊഡേണ, ജോണ്‌സണ് ജോണ്‌സണ് തുടങ്ങിയവാക്‌സിനുകൾ ഇന്ത്യയിൽ ലഭ്യമല്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെസഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്‌സിന്റെ വ്യത്യസ്ഥപെരുകളാണ് പ്രവാസികള്ക്കു വിനയാകുന്നത്. ഇന്ത്യയിൽ കോവിഷീൽഡ് എന്നുംവിദേശത്ത് അസ്ട്രസെനക എന്നും ആണ് അറിയപെടുന്നത്.

കോവിഡ്‌വാക്‌സിന്റെ പേരുകൾ വ്യത്യസ്ഥമായി അറിയപെടുന്നത് തിരിച്ചുവരവിനെ ബാധിക്കുമെന്ന ആശങ്ക വലിയ രീതിയിൽ ഇന്ത്യയിലുള്ള പ്രവാസികളെബാധിച്ചിട്ടു കുവൈത്തിൽ അംഗീകാരമില്ലാത്ത വാക്‌സിനുകൾ ഇന്ത്യയിൽനിന്ന് സ്വീകരിച്ചാൽ തിരിച്ചുവരാൻ കഴിയുമോ എന്നകാര്യത്തിൽ നാട്ടിലുള്ളപ്രവസികൾക്ക് മാർഗ്ഗനിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രവാസികളുടെആശങ്കകൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ഇന്ത്യൻ സോഷ്യൽ ഫൊറംകുവൈത്ത് ആവാശ്യപെട്ടു.