മാഅത്തെ ഇസ്ലാമി കേരള മുൻ അമീറും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ടികെ അബ്ദുല്ലയുടെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു.ഇസ്ലാമിക ചിന്തകൻ, പണ്ഡിതൻ, പ്രബോധകൻ, വാഗ്മി എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ പ്രയത്‌നത്തിലൂടെ നിരവധി ചിന്തകരെയും പണ്ഡിതരെയും സംഭാവന ചെയ്യാൻ സാധിച്ചു.

ആൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗമായിരുന്നു അദ്ദേഹം. പ്രബോധനം വാരിക, മാസിക എന്നിവയുടെ ചീഫ് എഡിറ്റർ, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ നിസ്തുലമാണ്. ഇസ്ലാമിക വിജ്ഞാന രംഗത്ത് അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന ഉറ്റവരുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വ്യസനത്തിൽ പങ്കു ചേരുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലി അക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ പറഞ്ഞു.